April 17, 2026

അംബേദ്കര്‍ ദിനാചരണം എസ്.ഡി.പി.ഐ ടേബിള്‍ ടോക് സംഘടിപ്പിച്ചു

0
dfsd

 

മാനന്തവാടി: അംബേദ്കര്‍ ജന്മദിനാചരണത്തിന്റെ ഭാഗമായി ”ഫാഷിസ്റ്റ് കാലത്തെ അംബേദ്കര്‍ ചിന്തകള്‍” എന്ന വിഷയത്തില്‍ എസ്.ഡി.പി.ഐ ജില്ലാ കമ്മറ്റി ടേബിള്‍ ടോക് സംഘടിപ്പിച്ചു.അസ്പര്‍ശതയുടേയും അയിത്തത്തിന്റേയും ജാതി ഹിന്ദുത്വക്കെതിരായ കൃത്യവും ഫലപ്രദവുമായ പോരാട്ടം തന്നെയാണ് ബ്രാഹ്‌മണ്യ വിരുദ്ധമായ രാജ്യ ഭൂരിപക്ഷത്തിന് സമാനതകളില്ലാത്ത മഹാത്മവായി മഹാത്മാ ഭീം റാവ് അംബേദ്കറെ മാറ്റുന്നതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ജോര്‍ജ് മുണ്ടക്കയം പറഞ്ഞു. എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മറ്റി മാനന്തവാടിയില്‍ സംഘടിപ്പിച്ച ടേബിള്‍ ടോക് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനനത്തിന്റെ പേരില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട തന്റെ സമൂഹത്തിന് വേണ്ടി ജീവിതകാലം മുഴുവന്‍ അംബേദ്കര്‍ നടത്തിയ പോരാട്ടമാണ് രാജ്യത്ത് ദലിത് ആദിവാസി മതന്യൂനപക്ഷങ്ങള്‍ക്ക് രാജ്യ ഭരണത്തിലും രാജ്യ വിഭവങ്ങളിലുമുള്ള പങ്കാളിത്തംഉറപ്പ് നല്‍കിയതെന്നും

 

ഹിന്ദുത്വ സാംസ്‌കാരിക ദേശീയതയിലേയ്ക്ക് അധികാര കൈമാറ്റമെന്ന പൊതുസ്വീകാര്യ ഗാന്ധിയന്‍ പദ്ധതി തര്‍ത്തത് ഭരണഘടനാ ശില്‍പ്പിയായ അംബേദ്കറുടെ നിശ്ചയദാര്‍ഡ്യമാണെന്നും സ്ഥിതി സമത്വ മതേതര ഭരണഘടന വഴി ഹിന്ദുത്വ സാംസ്‌കാരിക ദേശീയതയെ നേരിടാന്‍ രാജ്യ ഭൂരിപക്ഷത്തിന് ഭരണഘടനയല്ലാതെ മറ്റു വഴികളില്ലെന്നതുമാണ് അന്നും ഇന്നും മഹാത്മാ അംബേബേദ്കറെ പ്രസക്തനാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എസ്.ഡി.പി.ഐ വയനാട് ജില്ലാ പ്രസിഡണ്ട് എ. യൂസുഫ് അദ്ധ്യക്ഷത വഹിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഈശ്വരന്‍ നമ്പൂതിരി, ഐ.ഡി.എഫ് മുന്‍ സംസ്ഥാന പ്രസിഡണ്ട് പി.കെ രാധാകൃഷ്ണന്‍, അംബേദ്കര് അവാര്‍ഡ് ജേതാവ് സ്വപ്ന ആന്റണി, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ വൈ:പ്രസിഡണ്ട് സൈദ് കുടുവ, അഡ്വ: കെ.എ അയ്യൂബ്, എസ്.ഡി.പി.ഐ വയനാട് ജില്ലാ ജന: സെക്രട്ടറി പി.ടി സിദ്ദീഖ് തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *