September 12, 2026

വിഷു കൈനീട്ടമായി ഷോപ്പ് പുനര്‍നിര്‍മ്മിച്ച് നല്‍കി വ്യാപാരി വ്യവസായി ഏകോപന സമിതി

0
hlkj

 

ബത്തേരി:മൂലങ്കാവ്, ഫെബ്രുവരി 15 ന് റെജിമോന്റെ വ്യാപാരസ്ഥാപനം ഷോട്ട് സര്‍ക്യൂട്ട് മൂലം പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു.മൂന്നുലക്ഷം രൂപയോളം വിലവരുന്ന ഫാന്‍സി, ഫുഡ് വെയര്‍, ഫോട്ടോസ്റ്റാറ്റ് മെഷീന്‍, ഫ്രിഡ്ജ്, തുടങ്ങി സ്ഥാപനത്തിലെ മുഴുവന്‍ സാധനങ്ങളും പൂര്‍ണമായും കത്തിനശിച്ചിരുന്നു.ഒന്നര മാസങ്ങള്‍ക്കിപ്പുറം വിഷുക്കൈനീട്ടമായി ഷോപ്പ് പൂര്‍ണ്ണ രീതിയില്‍ ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതി പുനസ്ഥാപിച്ച് നല്‍കി.വയനാട് ജില്ലാ പ്രസിഡണ്ട് ജോജിന്‍ ടി ജോയ് ഷോപ്പ് ഉദ്ഘാടനം ചെയ്തു.സങ്കടപ്പെടുന്ന ഓരോ വ്യാപാരികളുടെ കൂടെയും സംഘടന ഉണ്ടാവുമെന്നതിന്റെ തെളിവാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ എന്ന് പ്രസിഡണ്ട് പറഞ്ഞു.

മൂലങ്കാവ് യൂണിറ്റ് പ്രസിഡണ്ട് സോമന്‍ അധ്യക്ഷനായി.സങ്കടപ്പെടുന്ന ഓരോ വ്യാപാരികളുടെ കൂടെയും സംഘടന ഉണ്ടാവുമെന്നതിന്റെ തെളിവാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ എന്ന് പ്രസിഡണ്ട് പറഞ്ഞു.ജില്ലാ ട്രഷറര്‍ നൗഷാദ് കരിമ്പാനക്കല്‍, വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് ശ്രീജ ശിവദാസ്, യൂത്ത് വിംഗ് ജില്ല പ്രസിഡന്റ് പി. സംഷാദ്, സാബു എബ്രഹാം,.എം ആര്‍ സുരേഷ് ബാബു, സണ്ണി മണ്ഡപത്തില്‍, അനില്‍ കൊട്ടാരം, പി.വൈ മത്തായി, ശ്രീജിത്ത് ബത്തേരി, നൗഷാദ് മിന്നാരം, സിജിത്ത് ജയപ്രകാശ്, അബ്ദുള്‍ ജലീല്‍ എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *