വേനല്‍ കടുക്കുന്നു,പകല്‍ വില്ലനായി അള്‍ട്രാവയലറ്റ് രശ്മി
തിരുവനന്തപുരം: സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് രശ്മികളുടെ (യു.വി) തീവ്രത കൂടിയതിനാല്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് വരെ സൂര്യപ്രകാശം നേരിട്ടേല്‍ക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികളേല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് – നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നാണ് ദുരന്തനിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്.പകല്‍ പുറത്തിറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കണം. ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രം ഉപയോഗിക്കുന്നതാണ് നല്ലത്.
പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, മത്സ്യത്തൊഴിലാളികള്‍, ജലഗതാഗതത്തിലേര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മ്മ – നേത്ര രോഗങ്ങളുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരെല്ലാം ജാഗ്രത പാലിക്കണം.
ഈ മേഖല സൂക്ഷിക്കണം
* മലയോര മേഖലകളിലും, ഉഷ്ണമേഖലാ പ്രദേശങ്ങളിലും യു.വി രശ്മികളുടെ തീവ്രത ഉയരും
* മേഘമില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും യു.വി തീവ്രത കൂടുതലായിരിക്കും.
* അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാല്‍ ജലാശയങ്ങളിലും മണല്‍ പ്രദേശങ്ങളിലും ശ്രദ്ധവേണീ





Leave a Reply