October 29, 2026

ദേശീയ സ്കൂൾ ഗെയിംസ് ഫുട്ബോൾ റിതുകൃഷ്ണൻ എം. ആർ കേരളത്തിനായി കളിക്കും

0
IMG_20250416_205503
By ന്യൂസ് വയനാട് ബ്യൂറോ

അമ്പലവയൽ : മണിപ്പൂരിലെ ഇoഫാലിൽ വെച്ച് നടക്കുന്ന ദേശീയ സ്കൂൾ ഗെയിംസ് അണ്ടർ 19 ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ വയനാട്ടുക്കാരനായ റിതുകൃഷ്ണൻ എം. ആർ കേരളത്തിന് വേണ്ടി കളിക്കും. അമ്പലവയൽ ജി വി എച്ച് എസ് എസ് പ്ലസ് ടു വിദ്യാർത്ഥിയായ റിതുകൃഷ്ണൻ പറപ്പൂർ എഫ്. സി ക്ക് വേണ്ടി ദേശീയ അണ്ടർ 17 ഐ ലീഗ് ചാമ്പ്യൻഷിപ്പിലും, സംസ്ഥാന സുബ്ജൂനിയർ, ജൂനിയർ ചമ്പുൻഷിപ്പൽ വയനാട് ജില്ലാ ടീമിന് വേണ്ടിയും കളിച്ചിട്ടുണ്ട്. അമ്പലവയൽ നെല്ലാർച്ചാൽ മുറിക്കാനാട് വീട്ടിൽ രാതാകൃഷ്ണൻ ശ്രീജാ മോൾ ദമ്പതികളുടെ മകനായ റിതുകൃഷ്ണൻ ഗാന്ധി സ്മാരാകാ, ഏ. എഫ്. സി അമ്പലവയൽ എന്നീ ക്ലബ്ബ്കളിലൂടെ സുജിത്ത് ചുള്ളിയോട്, അനീഷ് ഒ. ബി, ഡോ. ജംഷാദ് കെ സി എന്നിവരുടെ കീഴിൽ ആണ് പരിശീലനം നേടിയിരുന്നത്. യദുകൃഷ്ണൻ എം. ആർ ആണ് ഏക സഹോദരൻ.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *