June 27, 2026

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനമില്ല;ഐ എന്‍ ടി യു സി പ്രതിഷേധം ശക്തമാക്കും

0
jfgk

 

കല്‍പ്പറ്റ: തൊഴിലുറപ്പ് തൊഴിലാളികളുടെ ജോലിയും കൂലിയും വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സമീപനം തൊഴിലാളി വിരുദ്ധമാണെന്നും ഇതിനെതിരെ ഐ എന്‍ ടി യു സി പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണെന്നും ജില്ലാപ്രസിഡന്റ് പി പി ആലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പി പി ആലി, സംസ്ഥാന വൈസ് പ്രസിഡന്റ് ബി സുരേഷ് ബാബു, ഉമ്മര്‍കുണ്ടാട്ടില്‍, സി ജയപ്രസാദ്, കെ കെ രാജേന്ദ്രന്‍, ഷര്‍ഷല്‍ കോന്നാടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നിര്‍മ്മാണ മേഖല തകരാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി നിഷേധം അവസാനിപ്പിക്കണം.ഒരു കുടുംബത്തിന് 100 ദിവസത്തെ ജോലിയും കൂലിയായി മിനിമം വേതനവും നല്‍കിയിരിക്കണമെന്ന് പദ്ധതിയില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നുവെങ്കിലും ഇപ്പോള്‍ ദേശീയതലത്തില്‍ 50 ദിവസം ജോലിയും സംസ്ഥാനത്ത് 60 ദിവസം ജോലിയുമാണ് ശരാശരി നല്‍കിവരുന്നത്. കൂലി ആണെങ്കില്‍ ദേശീയ ശരാശരി 250 രൂപയും സംസ്ഥാനത്ത് 369 രൂപയും മാത്രമാണ്. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കര്‍ഷക തൊഴിലാളികളുടെ മിനിമം വേതനം കൂലിയായി നല്‍കണമെന്ന് സുപ്രീംകോടതി ഉള്‍പ്പെടെയുള്ള വിവിധ വിധികള്‍ ഉണ്ടായിട്ടും അത് നടപ്പാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവുന്നില്ല. ഇത് പ്രകാരം സംസ്ഥാനത്ത് 697 രൂപ തൊഴിലാളികള്‍ക്ക് കൂലിയായി ലഭിക്കേണ്ടതാണ്. ഈ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഐഎന്‍ടിയുസി വിവിധ പ്രക്ഷോഭ പരിപാടികള്‍ നടത്തിവരികയാണ്. അടുത്ത പടിയായി മെയ് 28ന് സെക്രട്ടറിയേറ്റ് നടയില്‍ വമ്പിച്ച പ്രക്ഷോഭം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മെയ് 20ന് നടക്കുന്ന ദേശീയ പണിമുടക്കില്‍ യു ഡി എഫ് ട്രേഡ് യൂണിയനുകളെ എല്ലാം സംയോജിപ്പിച്ച് ദേശീയ പണിമുടക്ക് വിജയിപ്പിക്കാനുള്ള എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
മുണ്ടക്കൈ-ചുരല്‍മല ദുരന്തബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പിനായി ഏറ്റെടുത്ത എസ്റ്റേറ്റിലെ ഭൂമിയില്‍ നിര്‍മ്മാണം തുടങ്ങുന്നതിന് മുമ്പ് ആ ഭൂമിയില്‍ ജോലി ചെയ്തു വന്നിരുന്ന തൊഴിലാളികളുടെ എല്ലാവിധ ആനുകൂല്യങ്ങളും നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി ഈ ഭൂമിയില്‍ തൊഴില്‍ ചെയ്ത് ഉപജീവനം നടത്തി വന്ന തൊഴിലാളികള്‍ക്ക് ചെയ്ത ജോലിയുടെ കൂലിയും ആനുകൂല്യങ്ങളും നല്‍കണം എന്നതാണ് ആവശ്യം. ഇത് സര്‍ക്കാരിനും തൊഴില്‍ വകുപ്പിനും ബോധ്യമുള്ള കാര്യമാണെങ്കിലും ഒരു പരിഹാരമാര്‍ഗം ഉണ്ടാവുന്നില്ല. ജില്ലാ ഭരണകൂടം തൊഴില്‍ വകുപ്പ് ജീവനക്കാരുടെ സാന്നിധ്യത്തില്‍ വിവിധ ചര്‍ച്ചകള്‍ നടത്തിയെങ്കിലും പരിഹാരമായില്ല. ഏപ്രില്‍ 19ന് ജില്ലാ കലക്ടര്‍ സ്പെഷ്യല്‍ ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്താനിരിക്കുന്ന ചര്‍ച്ചയില്‍ ശുഭപ്രതീക്ഷയുണ്ട്. ആ ചര്‍ച്ചയിലും പരിഹാരമുണ്ടായില്ലെങ്കില്‍ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ടൗണ്‍ഷിപ്പ് ഭൂമിയില്‍ സമരത്തിന് നേതൃത്വം നല്‍കും.14 മാസമായി സംസ്ഥാനത്ത് തൊഴില്‍ ക്ഷേമനിധി പെന്‍ഷനുകളും ആനുകൂല്യങ്ങളും മുടങ്ങിക്കിടക്കുകയാണ്. വിഷയത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചുകൊണ്ട് സര്‍ക്കാര്‍ വിതരണം ചെയ്യണം. അസംസ്‌കൃത ഉല്‍പ്പന്നങ്ങളുടെ ലഭ്യതക്കുറവും വിലക്കയറ്റവും കാരണം ദിനംപ്രതി നിര്‍മ്മാണ മേഖല പ്രതിസന്ധിയിലാണ്.ഐഎന്‍ടിയുസിയുടെ 78 സ്ഥാപക ദിനമായ മെയ് മൂന്നിന് റീജിയണല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി, എന്നിവിടങ്ങളില്‍ പതാക ഉയര്‍ത്തി വിവിധ പരിപാടികളോടെ ആഘോഷിക്കും. മെയ് ഒന്നിന് ലോക തൊഴിലാളി ദിനത്തില്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ മെയ്ദിന റാലി സംഘടിപ്പിക്കും. ആശാ തൊഴിലാളികളുടെ ഒരു സംഘടന സെക്രട്ടറിയേറ്റിനു മുമ്പില്‍ ഓണറേറിയം വര്‍ധിപ്പിക്കണമെന്ന് ആവശ്യമുന്നയിച്ച് നടത്തുന്ന സമരം ഐഎന്‍ടിയുസിക്കും സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനെതിരെ നടത്തുന്ന ദുഷ്പ്രചരണങ്ങളും അടിസ്ഥാനരഹിതമായ വാര്‍ത്തകളും അപലപനീയമാമെന്നും അദ്ദേഹം പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *