പ്രതിഷേധ പ്രകടനവും യോഗവും നടത്തി
മാനന്തവാടി:മുംബൈയില്‍ ഇഡിക്കെതിരെ സമരം ചെയ്ത കോണ്‍ഗ്രസ് വര്‍ക്കിംങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മാനന്തവാടിയില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടത്തി.സംഘപരിവാറിനെതിരെ ശബ്ദിക്കുന്ന നാക്കുകളെ ഇഡി യെ കൊണ്ട് നിശബ്ദമാക്കാന്‍ കഴിയില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.പ്രതിഷേധ യോഗം സി.അബ്ദുള്‍ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡണ്ട് അസിസ് വാളാട് അധ്യക്ഷനായി.മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി മുഖ്യ പ്രഭാഷണം നടത്തി.
ഷംസീര്‍ അരണപ്പാറ,ഷക്കീര്‍ പുനത്തില്‍,സിജോ കമ്മന,ആസിഫ് സഹീര്‍,നിസാം ചില്ലു,നൗഷാദ് പുത്തന്‍ത്തുറ,ബാബു ഒണ്ടയങ്ങാടി,മുഹിയുദ്ധീന്‍ തരുവണ,അമാന്‍ അബ്ദുള്ള,മിദ്ലാജ് ഖാന്‍,തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.





Leave a Reply