എറൈസ് മേപ്പാടി വീഡിയോ പ്രോഡക്ഷന്‍ കോഴ്സ് ആരംഭിച്ചു
മേപ്പാടി: ചൂരല്‍മല-മുണ്ടക്കൈ അതിജീവിതര്‍ക്കായി പീപ്പിള്‍സ് ഫൗണ്ടേഷന്‍ ആവിഷ്‌കരിച്ച എറൈസ് മേപ്പാടി പുനരധിവാസ പദ്ധതി വീഡിയോ പ്രൊഡക്ഷന്‍ കോഴ്സ് ആരംഭിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു കോഴ്സ് ഉദ്ഘാടനം ചെയ്തു. പുനരധിവാസ പദ്ധതിയിലെ സ്‌കില്‍ ട്രെയ്‌നിങ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി മീഡിയാവണ്‍ അക്കാദമിയുടെ സഹകരണത്തോടു കൂടിയാണ് കോഴ്സ് ആരംഭിക്കുന്നത്.പീപ്പിള്‍സ് ഫൗണ്ടേഷന്‍ റീജണല്‍ ഓഫിസില്‍ നടന്ന ചടങ്ങില്‍ ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.പി യൂനുസ് അധ്യക്ഷനായി.
മീഡിയവണ്‍ അക്കാദമി എക്സിക്യുട്ടീവ് മാനേജര്‍ റഹ്സല്‍ കെ.പി, വനിത വിഭാഗം ജില്ലാ പ്രസിഡന്റ് സഫിയ ടീച്ചര്‍, ഏരിയ പ്രസിഡന്റ് വി.വി കുഞ്ഞുമുഹമ്മദ്, പീപ്പിള്‍സ് ഫൗണ്ടേഷന്‍ മീഡിയആന്‍ഡ് കമ്യൂണിറ്റി ഔട്ടറീച്ച് ഡയറക്ടര്‍ സി.എം ശരീഫ്, പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഏരിയ കോഓഡിനേറ്റര്‍ അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.




Leave a Reply