May 31, 2026

സായാഹ്ന ഒ.പി നിര്‍ത്തിയിട്ട് ഒരു മാസം : അനിശ്ചിത കാല ജനകീയ സമരത്തിനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ്

0
vdvd

 

മാനന്തവാടി: വയനാട് മെഡിക്കല്‍ കോളജില്‍ സായാഹ്ന ഒയപി നിര്‍ത്തലാക്കിയിട്ട് ഒരു മാസം പിന്നിട്ടിരിക്കുകയാണ്. ഇതുമൂലം ആദിവാസികളും സാധാരണക്കാരായ രോഗികളും പ്രതിസന്ധിയിലായിരിക്കുകയാണ്. ഒ.പി നിര്‍ത്തിയതിന് ശേഷം അത്യാഹിത വാര്‍ഡിന് മുന്‍പില്‍ താല്‍ക്കാലിക ഒ.പി ആരംഭിച്ചെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ അതും നിര്‍ത്തലാക്കി. ഉച്ച കഴിഞ്ഞ് വരുന്ന രോഗികള്‍ മണിക്കൂറുകളോളം അത്യാഹിത വാര്‍ഡിന് മുന്‍പില്‍ കാത്തിരുക്കുകയും അവസാനം ഡോക്ടറെ കാണാതെ തിരിച്ചു പോകുന്ന അവസ്ഥയുമാണ്.

പരാതിയുമായി സൂപ്രണ്ട് ഓഫിസിനെ സമീപിച്ചാല്‍ പ്രിന്‍സിപ്പാളാണ് കാര്യങ്ങള്‍ ചെയ്യേണ്ടതെന്ന് പറഞ്ഞ് ആരോഗ്യ വകുപ്പിന് തന്നെ മെഡിക്കല്‍ കോളജാണോ ജില്ലാ ആശുപത്രിയാണോ എന്നുള്ള സംശയത്തിലാണ് ഹോസ്പിറ്റല്‍ മുന്നോട്ട് പോകുന്നത്. വയനാട് ജില്ലയെ സംബന്ധിച്ചടുത്തോളം ജില്ലാ ആശുപത്രിയും മാനന്തവാടിക്ക് താലൂക്ക് ആശുപത്രിയും ഇല്ലാത്തതിനാല്‍ ആരോഗ്യ വകുപ്പിന്റെ അനാസ്ഥ മൂലം സാധാരണക്കാരായ ജനങ്ങളാണ് ബുദ്ധിമുട്ടുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഈ മാസം അവസാനത്തോടു കൂടി സായാഹ്ന ഒ.പി പുനരാരംഭിച്ചില്ലെങ്കില്‍ അനിശ്ചിതകാല ജനകീയ സമരങ്ങള്‍ക്ക് ഹോസ്പിറ്റല്‍ വേദിയാകുമെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി. യൂത്ത് കോണ്‍ഗ്രസ് മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പള്‍ സൂപ്രണ്ട് തുടങ്ങിയവര്‍ക്ക് സമര പ്രഖ്യാപന നോട്ടിസ് സമര്‍പ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അസീസ് വാളാട്, ജനറല്‍ സെക്രട്ടറിമാരായ സിജോ കമ്മന, നിതിന്‍ തലപ്പുഴ,അമാന്‍ അബ്ദുള്ള സംബന്ധിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *