യുവാക്കളിലെ ആത്മഹത്യ: മാനസികാരോഗ്യം വീണ്ടടുക്കണം: വിസ്ഡം യൂത്ത്
കല്‍പ്പറ്റ: യുവാക്കളില്‍ ആത്മഹത്യാ പ്രവണത വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ മാനസികാരോഗ്യം വീണ്ടെടുക്കാന്‍ ബോധവല്‍കരണങ്ങള്‍ ശക്തമാക്കണമെന്ന് വിസ്ഡം യൂത്ത് വയനാട് ജില്ല കമ്മറ്റി കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച യൂത്ത് കോണ്‍ക്ലേവ് അഭിപ്രായപ്പെട്ടു.വിസ്ഡം യൂത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി താജുദ്ദീന്‍ സ്വലാഹി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ഷഹീര്‍ ഖാന്‍ സ്വലാഹി അധ്യക്ഷനായി.യു.മുഹമ്മദ് മദനി, ഹാരിസ് കായക്കൊടി, നൗഫല്‍ ഒട്ടുമ്മല്‍,ശമീര്‍ മുണ്ടേരി,മുനീര്‍ നജാത്തി, നബീല്‍ സ്വലാഹി എന്നിവര്‍ വിവിധ സെഷനുകളില്‍ നേതൃത്വം നല്‍കി.
അതിരുകളില്ലാത്ത സ്വതന്ത്രവാദം യുവാക്കളില്‍ നിരാശയുണ്ടാക്കുകയും മനോനില തകര്‍ക്കുകയും ചെയ്യുന്നു.ധാര്‍മ്മിക സദാചാര ബോധത്തിലൂടെ മാനസിക കരുത്ത് വീണ്ടെടുക്കാനാകും.സിനിമാ സ്‌ക്രീനുകളിലെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നവര്‍ ലഹരിയിലും അശ്ലീലതകളിലും അഭിരമിക്കുകയാണ്.അവരെ മാതൃകയാക്കുന്ന യുവത്വം ജീവിതം നശിപ്പിക്കുകയാണെന്ന തിരിച്ചറിവ് വേണം.യുവാക്കളെ വശീകരിക്കുന്ന അഭിനേതാക്കളുടെ ലഹരി ഉപയോഗത്തിന് കടുത്ത ശിക്ഷനല്‍കാന്‍ ഭരണകൂടം തയ്യാറാകണമെന്നും യൂത്ത് കോണ്‍ക്ലേവ് ആവശ്യപ്പെട്ടു.ജില്ലാ സെക്രട്ടറി ഷാജി സി.ഐ വടുവന്‍ചാല്‍ സ്വാഗതവും അനസ് വി.കെ മേപ്പാടി നന്ദിയും പറഞ്ഞു.





Leave a Reply