ഹജ്ജ് ക്യാമ്പ് സമാപിച്ചു
കല്‍പ്പറ്റ :ഹജ്ജ് കര്‍മ്മത്തിനായ് ഈ വര്‍ഷം ജില്ലയില്‍ നിന്ന് സര്‍ക്കാര്‍ മുഖേനയും വിവിധ ഗ്രൂപ്പുകള്‍ മുഖേനയും ഹജ്ജിന് പുറപ്പെടുന്ന ഹാജിമാര്‍ വേണ്ടി കല്‍പ്പറ്റ ദാറുല്‍ ഫലാഹില്‍ സംഘടിപ്പിച്ച ഹജ്ജ് ക്യാമ്പ് സമാപിച്ചു. ക്യാമ്പ് ശൈഖുല്‍ ഹദീസ് കെ സി അബൂബക്കര്‍ ഹസ്‌റത്ത് ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം പി ഹസന്‍ മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി. പഠന ക്ലാസിന് കൂറ്റമ്പാറ അബ്ദുറഹ്‌മാന്‍ ദാരിമി നേതൃത്വം നല്‍കി. ഹാജിമാരുടെ ആരോഗ്യ പരിരക്ഷ എന്ന വിഷയത്തില്‍ ഡോ. ഇര്‍ഷാദ് സംസാരിച്ചു.
കെ കെ മുഹമ്മദലി ഫൈസി, ഹാരിസ് നീലിക്കണ്ടി, ഫള്ല്‍ അഹ്‌സനി, പൂകോയ തങ്ങള്‍ അദ്‌നി, സുഹൈല്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.




Leave a Reply