August 23, 2026

രാഷ്ട്രീയ വിദ്യാഭ്യാസം കാലത്തിന്റെ ആവശ്യം: കെ കെ അഹമ്മദ് ഹാജി

0
img_20250420_194230
By ന്യൂസ് വയനാട് ബ്യൂറോ

മുട്ടിൽ : രാഷ്ട്രീയ വിദ്യാഭ്യാസം നേടേണ്ടത് പുതിയ കാലത്ത് അനിവാര്യമാണെന്നും പുതുതലമുറ രാഷ്ട്രീയ ബോധമുള്ളവരായി മാറണമെന്നും മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കെ കെ അഹമ്മദ് ഹാജി അഭിപ്രായപ്പെട്ടു. സീതി സാഹിബ് അക്കാദമി സംഘടിപ്പിച്ച പൊളിറ്റിക്കൽ സ്കൂൾ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറ് മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സായാണ് പദ്ധതി നടപ്പിലാക്കുന്നത്. മാസത്തിലൊരിക്കൽ രണ്ട് സെഷനുകളായാണ് ക്ലാസ് സംഘടിപ്പിക്കുക. സെപ്തംബറിൽ നടക്കുന്ന കോൺ വൊക്കേഷനിൽ ആദ്യ ബാച്ച് കോഴ്സ് പൂർത്തിയാക്കി , സർട്ടിഫിക്കറ്റ് കൈപ്പറ്റും.

ചടങ്ങിൽ അക്കാദമി പ്രസിഡണ്ട് ലുഖ്മാനുൽ ഹക്കീം വി പി സി അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി ഇസ്മായിൽ മുഖ്യപ്രഭാഷണം നടത്തി. പഠിതാക്കൾക്ക് അബുദാബി വയനാട് കെ എം സി സി സ്പോൺസർ ചെയ്ത എഡ്യു കിറ്റ് , വൈസ് പ്രസിഡണ്ട് സമദ് മാനന്തവാടി , സെക്രട്ടറി ഷിനാസ് അഞ്ചാം മൈൽ എന്നിവർ ചേർന്ന് കൈമാറി. ആദ്യ സെഷനിൽ അഡ്വ.എം സി എം ജമാൽ ഭരണ ഘടനയാണ് ഇന്ത്യ എന്ന വിഷയമവതരിപ്പിച്ചു. യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ ജാസർ പാലക്കൽ, സമദ് കണ്ണിയൻ, അക്കാദമി സെക്രട്ടറി അസറുദ്ദീൻ കല്ലായി എന്നിവർ സംസാരിച്ചു. പൊളിറ്റിക്കൽ സ്കൂൾ കോർഡിനേറ്റർ മുനീർ വടകര സ്വാഗതവും അക്കാദമി ജനറൽ സെക്രട്ടറി അസീസ് വെള്ളമുണ്ട നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *