ലഹരി വിരുദ്ധ ഫുട്‌ബോള്‍ മേള സമാപിച്ചു
മേപ്പാടി പള്ളിക്കവല ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ക്യാമ്പനിന്റെ ഭാഗമായി നടത്തിയ ഫുട്‌ബോള്‍ മേള സമാപിച്ചു. ലഹരി വിരുദ്ധ ക്യാമ്പനിന്റെ ഭാഗമായി വിവിധ പരിപാടികളുടെ ഭാഗമായാണ് ഫുട്‌ബോള്‍ മേള നടത്തിയത്.നൂറോളം ഫുട്‌ബോള്‍ കളിക്കാര്‍ ഇതില്‍ പങ്കാളികളായി.മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബാബു സമാപനസമ്മേളനം ഉദ്ഘാടനം നിര്‍വ്വഹിച്ചു.ആര്‍ഷഭാരത് ജനറല്‍ സെക്രട്ടറി എം.എം അഗസ്റ്റ്യന്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി.
മന്നന്‍സ് എഇ നത്തംകുനി യും ഡൈനാമോസ് എഇപള്ളിക്കവലയും തമ്മില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ 1-0 എന്ന ഗോള്‍ അടിസ്ഥാനത്തില്‍ ഡൈനാമോസ് പള്ളിക്കവല വിജയ കിരീടം ചൂടി.
വാഴവേലിക്കകത്ത് ബിനീഷ് മെമ്മോറിയല്‍ ട്രോഫിയും , റ്റീന ജിജോ മന്നന്‍സ് സ്‌പോണ്‍സര്‍ ചെയ്യുന്ന ക്യാഷ് പ്രൈസും ഒന്നാം സ്ഥാനക്കാര്‍ കരസ്ഥമാക്കി.നൈസ് ബ്രൂട്ടിപാര്‍ലര്‍ കല്‍പ്പറ്റ സ്‌പോണ്‍സര്‍ ചെയ്ത ട്രോഫിയും, ബീരാന്‍ ചെമ്പോത്തറ സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് പ്രൈസും രണ്ടാം സ്ഥാനക്കാര്‍ കരസ്ഥമാക്കി.
വാര്‍ഡു മെമ്പര്‍മാരായ രാജു ഹജമാഡി, സിന്ധു , പ്രോഗ്രാം കണ്‍വീനര്‍ ഷിന്റോ കൊച്ചുപുരക്കല്‍ ചെയര്‍മാന്‍ അനൂപ് കുമാര്‍ കെഎസ് സുധീഷ് വില്‍സണ്‍ നീറാമ്പുഴ, തങ്കച്ചന്‍ കൊച്ചുപുരക്കല്‍,അജീഷ് പെരിങ്ങാരപ്പള്ളി എന്നിവര്‍ സംസാരിച്ചു.





Leave a Reply