October 28, 2026

പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം; പ്രതിക്ക് ഏഴു വര്‍ഷം തടവും പിഴയും

0
img_20250423_212600
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ മദ്ധ്യവയസ്‌കന് ഏഴു വര്‍ഷം തടവും 6000 രൂപ പിഴയും വിധിച്ചു. പാലക്കാട്, ആലത്തൂര്‍ സ്വദേശി പ്രദീപ്(52)നെയാണ് ബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ഹരിപ്രിയ പി നമ്പ്യാർ ശിക്ഷിച്ചത്. മീനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ 2023 ഡിസംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നിര്‍ണായക വിധി.

അന്നത്തെ മീനങ്ങാടി സബ് ഇന്‍സ്‌പെക്ടറായിരുന്ന സി. രാംകുമാര്‍ കേസിലെ ആദ്യാന്വേഷണം നടത്തുകയും അന്നത്തെ എസ്.എം.എസ് ഡിവൈ.എസ്.പി പി.കെ. സന്തോഷ് കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. സി.പി.ഒമാരായ സബിത, സിന്ധു, പുഷ്പ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്ക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ:ഓമന വർഗീസ് ഹാജരായി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *