മലക്കാരി ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവം ഏപ്രില്‍ 26, 27 ദിവസങ്ങളില്‍
ഏച്ചോം ചെറുവിലാട്ടിടത്തില്‍ മലക്കാരി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഏപ്രില്‍ 26, 27 ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും. ബ്രഹ്‌മശ്രീ കല്ലമ്പള്ളി കൃഷ്ണന്‍ എമ്പ്രാന്തിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ പൂജാകര്‍മ്മങ്ങള്‍ നടക്കും. 26 ന് വൈകുന്നേരം നടുവില്‍ വീട് ഉന്നതിയില്‍ നിന്നും താലപ്പൊലിയോടെ ആരംഭിക്കുന്നു തുടര്‍ന്ന് തുടി, ശിങ്കാരിമേളം, കൈകൊട്ടികളി, ഗാനമേള, പ്രാദേശിക കലാപരിപാടികള്‍ മുതലായവ നടത്തുന്നു 27 ന് രാവിലെ മഹാഗണപതി ഹോമം, കലശാഭിഷേക പൂജ എന്നീ പൂജകളും നടത്തപ്പെടുന്നു.
തുടന്ന് ആദ്ധ്യാത്മിക പ്രഭാഷണം, (തൃദീപ് കുമാര്‍ പി.ആര്‍ സംസ്‌കൃത അദ്ധ്യാപകന്‍ ജയശ്രീ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ,പുല്‍പ്പള്ളി) പ്രസാദ ഊട്ട് എന്നിവ ഉണ്ടായിരിക്കുന്നതാണ്





Leave a Reply