അനുശോചന പ്രതിഷേധ റാലി നടത്തി
പുല്‍പ്പള്ളി: കേരളാ സ്റ്റേറ്റ് എക്‌സ് സര്‍വ്വീസ് ലീഗ് പുല്‍പ്പള്ളി യൂണിറ്റ് കാശ്മീരിലെ പഹല്‍ഗാമില്‍ ഭീകരര്‍ നടത്തിയ അക്രമണത്തില്‍ മരണമടഞ്ഞവര്‍ക്ക് അനുശോചിച്ചു. പുല്‍പ്പള്ളിയില്‍ മെഴുകുതി കത്തിച്ചു പ്രകടനം നടത്തി. കെ എസ് ഇ എസ് എല്‍ യൂണിറ്റ് പ്രസിഡന്റ് ജോര്‍ജ് കോതാട്ടുകാലായില്‍ അധ്യക്ഷനായി.ജോളി ടി എം, ജോണ്‍ കെ. വി, വര്‍ഗീസ് എം എം പ്രസംഗിച്ചു.നിരപരാധികളായവര്‍ക്കെതിരെ ഭീകരര്‍ നടത്തുന്ന കടന്നാക്രമങ്ങളെ ശക്തമായി തിരിച്ചടിക്കണമെന്നും ഇക്കാര്യത്തില്‍ എക്‌സ് സര്‍വ്വീസ് ലീഗിന്റെ എല്ലാ പിന്‍തുണയും ഉണ്ടാകുമെന്നറിയിക്കുകയും ചെയ്തു.





Leave a Reply