കേരള യുക്തിവാദി സംഘം വയനാട് ജില്ലാ കലക്ട്രേറ്റ് മാര്‍ച്ച്
കല്‍പ്പറ്റ:ജില്ലാ കലക്ട്രേറ്റ് മാര്‍ച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കമ്മറ്റി അംഗവും ലൈബ്രറി കൗണ്‍സില്‍ ജില്ലാ എക്സികുട്ടീവ് കമ്മിറ്റി അംഗവുമായ പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്യ്തു.അന്ധവിശ്വാസ നിര്‍മ്മാര്‍ജ്ജന നിയമം നിര്‍മ്മിച്ച് കേരളത്തിലെ എല്ലാ ജില്ലാ കലക്ടറേറ്റുകളിലേക്കും കേരള യുക്തിവാദി സംഘം നടത്തുന്ന മാര്‍ച്ചിന്റേയും നിവേദന സമര്‍പ്പണത്തിന്റേയും ഭാഗമായാണ് കലക്ട്രേറ്റ് മാര്‍ച്ച്.സംഘം ജില്ലാ പ്രസിഡന്റ് രാജന്‍ കുളത്താട അധ്യക്ഷനായി.സംഘടനയുടെ ജില്ലാ ഭാരവാഹികള്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
കേരള യുക്തിവാദി സംഘവും പരിഷത്ത് പോലുള്ള ഇതര സാമൂഹ്യ സാംസ്‌കാരിക സംഘടനകളും വര്‍ഷങ്ങളായി സര്‍ക്കാരിനോട് നിരന്തരമായി ആവശ്യപ്പെടുന്നതും ,കരട് ബില്ല് തയ്യാറാക്കി സമര്‍പ്പിച്ചിട്ടുള്ളതുമായ ആവശ്യങ്ങള്‍ നവോത്ഥാനമൂല്യങ്ങളെ നാമാവശേഷമാക്കുന്ന രീതിയില്‍ കമ്പോളവല്‍ക്കരണത്തിന്റെ ഭാഗമായി അനാചാരങ്ങളേയും അന്ധവിശ്വാസങ്ങളേയും തിരിച്ചു കൊണ്ടുവരാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ മതങ്ങളുടെ മറവില്‍ ഇവിടെ നടക്കുമ്പോള്‍ പരിഗണിക്കുകയും ഇത്തരം ഒരു നിയമ നിര്‍മ്മാണം കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും ഉദ്ഘാടകന്‍ വ്യക്തമാക്കി.മനുഷ്യാവകാശ സംഘടനയുടെ ജില്ലാ സെക്രട്ടറി കെ.വി.ഗോഗുല്‍ ദാസ്, സി. പി. ഐ. റഡ് ഫ്ലാഗ് ജില്ലാ സെക്രട്ടറി പ്രകാശന്‍ കെ.വി,സന്തോഷ് കെ ,എം.ടി ഔസേഫ് എന്നിവര്‍ മാര്‍ച്ചിന് ആശംസകള്‍ അര്‍പ്പിച്ചു.





Leave a Reply