പഹൽഗാം ആക്രമണം അപലപനീയം – പി.കെ. മൂർത്തി
സമാധാന പൂർവമായ ജീവിതം നയിച്ചു വന്ന ജമ്മുകാശ്മീരിൽ നടന്ന ഭീകരാക്രമണം അപലപനീയമാണെന്നും സമാധാനന്തരീക്ഷം പുനസ്ഥാപിക്കുവാൻ ഭരണാധികാരികൾ ഉറച്ച നിലപാട് എടുക്കണമെന്നും എഐടിയുസി സംസ്ഥാന സെക്രട്ടറി പി.കെ. മൂർത്തി ആവശ്യപ്പെട്ടു. രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായി മാറിയ മുണ്ടക്കൈ – ചൂരൽമല ദുരന്തമനുഭവിച്ച ജനങ്ങളോട് കേന്ദ്രസർക്കാർ കാണിച്ചു വരുന്ന സമാനതകളില്ലാത്ത അവഗണനക്കെതിരായി യോജിച്ച ജനകീയ പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജോയിൻ്റ് കൗൺസിൽ വയനാട് ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജോയിൻ്റ് കൗൺസിൽ മുൻ സംസ്ഥാന ചെയർമാൻ അഹമ്മദ് കുട്ടി കുന്നത്ത് മുഖ്യ പ്രഭാഷണം നടത്തി. എ.ഐ.ടി. യു .സി ജില്ലാ സെക്രട്ടറി സി.എസ്. സ്റ്റാൻലി, കമ്യൂണിസ്റ്റ് വൈത്തിരി മണ്ഡലം സെക്രട്ടറി അഷ്റഫ് തയ്യിൽ, ബത്തേരി ലോക്കൽ കമ്മറ്റി സെക്രട്ടറി പി.ജി. സോമനാഥൻ, ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി എം.എം. നജീം, സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എസ്.പി. സുമോദ് , ജില്ലാ സെക്രട്ടറി കെ. എ. പ്രേംജിത്ത്, കെ ജി ഓ എഫ് ജില്ലാ പ്രസിഡൻ്റ് ഡോ. കെ. അസൈനാർ, അധ്യാപക സർവീസ് സംഘടനാ സമരസമിതി ജില്ലാ ചെയർമാൻ ടി.ഡി. സുനിൽമോൻ, ജോയിൻ്റ് കൗൺസിൽ സംസ്ഥാന കൗൺസിലംഗം എം.പി. ജയപ്രകാശ്, മേഖലാ പ്രസിഡൻ്റ് പ്രതീഷ്.പി. ആർ എന്നിവർ യോഗത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.





Leave a Reply