July 1, 2026

ആടാം പാടാം സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചു

0
fsa

 

പുല്‍പ്പള്ളി:സമഗ്ര ശിക്ഷാ അഭിയാനും ബത്തേരി ബി.ആര്‍.സിയും ചേര്‍ന്ന് ആടിക്കൊല്ലി ദേവമാത എ.എല്‍.പി സ്‌കൂളില്‍ സമ്മര്‍ ക്യാമ്പ് ആടാം പാടാം സംഘടിപ്പിച്ചു.പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആശ ഇ എം ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് ലിസ്സി ടി ജെ അദ്ധ്യക്ഷയായി.ബി.ആര്‍.സികോര്‍ഡിനേറ്റര്‍ ഷിനി,വൈശാഖ്,ശ്രുതി,സിന്ധു,സീനിയര്‍ അസിസ്റ്റന്റ് ജാസ്മിന്‍ മാത്യു ടീച്ചര്‍, ബി ആര്‍ സി കോഡിനേറ്റര്‍വൈശാഖ് (ബി.ആര്‍.സി) ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

പാട്ടും ചിത്രകലയും നൃത്തവും ഗാനവും ചേര്‍ന്ന ക്യാമ്പ് കുട്ടികളില്‍ വലിയ ആവേശവും സന്തോഷവും സൃഷ്ടിച്ചു. പ്രകൃതിയോട് ചേര്‍ന്ന് കുട്ടികള്‍ക്ക് പഠനവും വിനോദവും കൈകോര്‍ത്ത് നടക്കുന്ന അനുഭവമായി ക്യാമ്പ് മാറി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *