July 1, 2026

കാട്ടാന ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു

0
img_20250425_080219
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: മേപ്പാടി എരുമക്കൊല്ലി പൂളക്കുന്ന് കോളനിയിൽ കാട്ടാനയുടെ ആക്രമണത്തിൽ 67 വയസ്സുകാരൻ ദാരുണമായി കൊല്ലപ്പെട്ടു. എളമ്പളേരി എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്ന അറുമുഖനാണ് മരിച്ചത്.

 

കഴിഞ്ഞ ദിവസം മേപ്പാടി ടൗണിൽ നിന്ന് അരിയും മറ്റ് അവശ്യസാധനങ്ങളുമായി പൂളക്കുന്നിലെ ഉയർന്ന പ്രദേശത്തുള്ള വീട്ടിലേക്ക് മടങ്ങുകയായിരുന്ന അറുമുഖനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ആനയുടെ അലർച്ച കേട്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് അറുമുഖന്റെ മൃതദേഹം കണ്ടെത്തിയത്.

 

അമ്പത് വർഷങ്ങൾക്ക് മുമ്പ് തമിഴ്നാട്ടിൽ നിന്ന് കുടിയേറിയ അറുമുഖൻ പൂളക്കുന്ന് മേഖലയിൽ താമസമാക്കിയിരുന്നു. സംഭവത്തിൽ നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

 

അറുമുഖന്റെ മൃതദേഹം ഇന്ന് ബത്തേരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്യും. ഇതിനു മുന്നോടിയായുള്ള ഇൻക്വസ്റ്റ് നടപടികൾ രാവിലെ തന്നെ പൂർത്തിയാക്കും. പ്രദേശത്ത് ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ നടക്കാനുള്ള സാധ്യതയുമുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *