June 27, 2026

ലഹരിവിരുദ്ധ ബോധവത്കരണം മെയ് ഒന്ന് രണ്ട് തിയ്യതികളില്‍

0
bcv

 

പുല്‍പ്പള്ളി: ലഹരിവിരുദ്ധ ബോധവത്കരണ മെയ് ഒന്ന്, രണ്ട് തിയ്യതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.മാനന്തവാടി രൂപതാ മുള്ളന്‍കൊല്ലി മേഖല മാതൃവേദിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി വൈഎംസിഎ, ബെംഗളൂരു ധര്‍മ്മാരാം സിഎംഐ ബ്രദേഴ്സ് വ്യാപാരി വ്യവസായി യൂത്ത് വിങ് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.മെയ് രണ്ടിന് രാവിലെ പത്തിന് സീതാമൗണ്ടില്‍ നിന്നാരംഭിച്ച് കബനിഗിരി,മരക്കടവ്, പട്ടാണിക്കൂപ്പ്, പെരിക്കല്ലൂര്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തിയ ശേഷം പുല്‍പള്ളി ടൗണില്‍ സമാപിക്കും.പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളിലെ 12 സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് തെരുവ് നാടകം ഉള്‍പ്പെടെയുള്ള ബോധവത്കരണ പരിപാടികള്‍ നടത്തുക.

മെയ് ഒന്നിന് രാവിലെ പത്തിന് ഇരുളത്തുവച്ച് വയനാട് എക്‌സൈസ് അസി.കമ്മീഷണര്‍ എ.ജെ. ഷാജി പരിപാടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഷെഡ്, അമരക്കുനി, കാപ്പിസെറ്റ്, മുള്ളന്‍കൊല്ലി എന്നിവിടങ്ങളിലെ പര്യടനങ്ങള്‍ക്ക് ശേഷം പാടിച്ചിറയില്‍ സമാപിക്കും.ഫാ. ബിജു മാവറ, ഫാ. ഷിന്റോ സിഎംഐ, സില്‍വി ജോയി, സി.കെ. ജോര്‍ജ്, ലിയോ പള്ളത്ത് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *