കല്‍പ്പറ്റ ബൈപാസ് : പരാതി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
കല്‍പ്പറ്റ : കല്‍പ്പറ്റ ബൈപ്പാസില്‍ ലിയോ ആശുപത്രിക്ക് സമീപമുള്ള സ്ഥലത്ത് മണ്ണെടുത്തതിനെ തുടര്‍ന്നുണ്ടായ കുഴികളില്‍ മഴവെള്ളം കെട്ടിനിന്ന് കിണറുകള്‍ മലിനമായെന്ന പരാതി
അടിയന്തരമായി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ്. കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന മലയോര ഹൈവേ ഫേസ് 2 പ്രവൃത്തിയിലാണ് പരാതിയെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കമ്മീഷനെ അറിയിച്ചു. പ്രവൃത്തി ഏറ്റെടുത്ത കരാര്‍ കമ്പനിയെ പരാതികളെ തുടര്‍ന്ന് നീക്കം ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതുകാരണം പ്രവൃത്തി നീണ്ടു പോയി. പുതിയ കരാര്‍ കമ്പനി ജോലികള്‍ പുനരാരംഭിച്ചിട്ടുണ്ട്. കല്‍പ്പറ്റ ബൈപ്പാസ് റോഡില്‍ 3 കിലോമീറ്റര്‍ ടാറിംഗ് പൂര്‍ത്തിയാക്കി. മഴക്കാലത്ത് കിണര്‍വെള്ളം മലിനമാകുന്നുവെന്ന പരാതി പരിഹരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ കേസ് തീര്‍പ്പാക്കി. കല്‍പ്പറ്റ സ്വദേശി സി. പി. ഉണ്ണികൃഷ്ണന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി





Leave a Reply