April 17, 2026

ചൂരല്‍മലയിലെ റോപ്പ് റെസ്‌ക്യൂ പ്രവര്‍ത്തനം പുനരാവിഷ്‌കരിച്ച് അഗ്‌നിരക്ഷാ സേന

0
gfd

 

കല്‍പ്പറ്റ:ഉരുള്‍ വിഴുങ്ങിയ ചൂരല്‍മലയിലെ ആദ്യ ദിവസങ്ങളില്‍ ആളുകളെ പുഴക്ക് കുറുകെ ഇക്കരെ എത്തിക്കാന്‍ ഉപയോഗിച്ച റോപ്പ് റെസ്‌ക്യൂ പ്രവര്‍ത്തനത്തിന്റെ രീതികളും അത്യാധുനിക ഉപകരണങ്ങളും പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്ന സ്റ്റാള്‍ ആണ് അഗ്‌നിരക്ഷാ സേന ഒരുക്കിയിട്ടുള്ളത്. അഞ്ച് സ്റ്റാളുകളിലായിട്ടാണ് സേന സ്റ്റാളുകള്‍ സജ്ജീകരിച്ചത്.ജലാശയ രക്ഷാ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന അണ്ടര്‍ വാട്ടര്‍ സ്‌ക്യൂബ ഡൈവിങ് ഉപകരണങ്ങളും പൊതുജങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നുണ്ട്.അടിയന്തര ഘട്ടങ്ങളില്‍ നടത്തേണ്ട പ്രാഥമിക രക്ഷാപ്രവര്‍ത്തനം, സെല്‍ഫ് റെസ്‌ക്യൂ ടെക്‌നിക്‌സ്, വിവിധതരം അഗ്‌നിശമന ഉപകരണം, ബ്രീത്തിങ്ങ് അപ്പാരറ്റസ് എന്നിവയുടെ ഉപയോഗങ്ങളും പ്രവര്‍ത്തന അറിവുകളും പകര്‍ന്നു നല്‍കുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *