June 1, 2026

എന്റെ കേരളം പ്രദര്‍ശന വിപണന മേള നാളെ സമാപിക്കും

0
dfg

 

കല്‍പ്പറ്റ: ഒരാഴ്ച്ച നീണ്ടുനിന്ന, സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടിയായ എന്റെ കേരളം പ്രദര്‍ശന വിപണമേളയ്ക്ക് നാളെ കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ മൈതാനിയില്‍ തിരശ്ശീല വീഴും.ഏപ്രില്‍ 22 ന് നടന്ന മുഖ്യമന്ത്രിയുടെ ജില്ലാതല യോഗത്തില്‍ 1000 ത്തോളം പേരാണ് പങ്കെടുത്തത്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പാണ് മേളയുടെ ഏകോപനം നിര്‍വഹിച്ചത്.നാളെ വൈകിട്ട് ആറിന് നടക്കുന്ന സമാപന സമ്മേളനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.മന്ത്രി ഒ ആര്‍ കേളു അധ്യക്ഷത വഹിക്കും.

പ്രതികൂല സാഹചര്യങ്ങളിലും അടി പതറാതെ മികവിന്റെ സൂചികകള്‍ മുന്നോട്ടുകൊണ്ടുപോയ വിവിധ വകുപ്പുകളുടെ നേട്ടങ്ങള്‍ അവതരിപ്പിക്കുകയും ജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ പ്രദാനം ചെയ്യുകയും ചെയ്ത തീം സ്റ്റാളുകള്‍, വിപണന സ്റ്റാളുകള്‍, ഭക്ഷ്യമേള, എല്ലാ വിഭാഗം ആളുകളെയും ആകര്‍ഷിച്ച കലാപരിപാടികള്‍, സമകാലിക വിഷയങ്ങള്‍ ചര്‍ച്ചയ്ക്കെടുത്ത സെമിനാറുകള്‍ എന്നിവ അണിനിരത്തിയ മേള ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

എംഎല്‍എമാരായ ടി സിദ്ദിഖ്, ഐ സി ബാലകൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ ടി ജെ ഐസക്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ബിന്ദു, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ടി മണി, ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി റഷീദ് ബാബു എന്നിവര്‍ പങ്കെടുക്കും. മികച്ച സ്റ്റാളുകള്‍ക്കുള്ള ജില്ലാ കളക്ടറുടെ സമ്മാനങ്ങള്‍ വേദിയില്‍ വിതരണം ചെയ്യും.

സമാപന ദിവസം പ്രധാന വേദിയില്‍ രാവിലെ 10 ന് പിന്നാക്ക വികസന കോര്‍പ്പറേഷന്റെനേതൃത്വത്തില്‍കരിയര്‍ ഗൈഡന്‍സ് വിഷയത്തില്‍ സെമിനാര്‍ നടത്തും. കൗണ്‍സിലിങ് സൈക്കോളജിസ്റ്റ് & കരിയര്‍ കൗണ്‍സിലറായ പി ഒ മുരളീധരന്‍, എച്ച്‌സിഎല്‍ ടെക്നോളജീസ് ക്ലസ്റ്റര്‍ ഹെഡ് ടിന സി ഷെറി എന്നിവര്‍ ക്ലാസുകള്‍ നയിക്കും.എന്റെ കേരളം സമാപന ദിവസം രണ്ട് കലാപരിപാടികകള്‍ ആണുള്ളത്.
ഉച്ചയ്ക്ക് രണ്ടിന് വയനാട്ടിലെ ഉണര്‍വ് അവതരിപ്പിക്കുന്ന നാടന്‍ പാട്ടുകളും വൈകീട്ട് 6.30 ന് സിനിമ നടി കൃഷ്ണപ്രഭയുടെ ബാന്‍ഡുമാണ് വേദിയില്‍ എത്തുക.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *