May 31, 2026

തുടര്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വയനാട് കൂടുതല്‍ അര്‍ഹിക്കുന്നു

0
][

 

കല്‍പ്പറ്റ:ജില്ലയിലെ 90% ജനങ്ങളും സാക്ഷരരാണെന്നും ഗോത്ര ജനസംഖ്യ കൂടുതലുള്ളതിനാല്‍ തുടര്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വയനാട് ജില്ല കൂടുതല്‍ അര്‍ഹിക്കുന്നുണ്ടെന്നും ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ. എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ആറാം ദിവസം ജില്ലാ സാക്ഷരത മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തുടര്‍ വിദ്യാഭ്യാസ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കലക്ടര്‍.മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാവുന്ന ജനകീയ പദ്ധതിയാണ് കേരളത്തില്‍ സാക്ഷരത മിഷന്റെ തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെന്നു സെമിനാര്‍ ചൂണ്ടിക്കാട്ടി.

സാക്ഷരതയെ സംബന്ധിച്ച തെറ്റിദ്ധാരണകളും സാക്ഷരത പ്രവര്‍ത്തനങ്ങളിലെ പുതിയകാലത്തെ മാറ്റങ്ങളെക്കുറിച്ചും തുടര്‍ വിദ്യാഭ്യാസത്തെകുറിച്ചും സെമിനാര്‍ അവബോധം നല്‍കി.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിര സമിതി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി അധ്യക്ഷനായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് അസിസ്റ്റന്റ് എഡിറ്റര്‍ കെ സുമ, കല്‍പറ്റ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി കെ ശിവരാമന്‍, ജില്ലാ പഞ്ചായത്ത് അംഗം സിന്ധു ശ്രീധരന്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം പി എം ഇന്ദിര, സാക്ഷരത മിഷന്‍ ഓഫിസ് സ്റ്റാഫ് പി വി ജാഫര്‍ എന്നിവര്‍ സംസാരിച്ചു.

‘നവകേരളവും സാക്ഷരതയും’ എന്ന വിഷയത്തില്‍ എസ് സി ഇ ആര്‍ ടി റിസര്‍ച്ച് ഓഫിസര്‍ ഡോ. ടി വി വിനീഷും ‘തുടര്‍വിദ്യാഭ്യാസത്തിന്റെ അനന്ത സാധ്യതകള്‍’ എന്ന വിഷയത്തില്‍ ശാസ്ത്ര ഡയറക്ടര്‍ ഡോ വി ആര്‍ വി എഴോമും വിഷയാവതാരണം നടത്തി. സാക്ഷരത മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി പ്രശാന്ത് കുമാര്‍ സെമിനാര്‍ മോഡറേറ്ററായി.സാമൂഹികമായും സാമ്പത്തികമായും പിന്നാക്കാവസ്ഥയില്‍ കഴിയുന്ന ജനതയുടെ ശാക്തീകരണവും സര്‍വതോന്മുഖവുമായ പുരോഗതിയുമാണ് സാക്ഷരത തുടര്‍വിദ്യാഭ്യാസ പരിപാടിയുടെ ലക്ഷ്യം.

കേവല സാക്ഷരതയില്‍ നിന്നും സാമൂഹിക സാക്ഷരതയെന്നതാണു സാക്ഷരതാ മിഷന്റെ പുതിയ കാഴ്ചപ്പാട്.സാമ്പത്തിക സാക്ഷരതയും ഡിജിറ്റല്‍ സാക്ഷരതയും നിയമ സാക്ഷരതയും ആരോഗ്യവും സുസ്ഥിതിയും ശിശു പരിചരണവുമെല്ലാം സമ്പൂര്‍ണ സാക്ഷരതയുടെ ഭാഗമാണ്.’ന്യൂ ഇന്ത്യ സാക്ഷരത പരിപാടി’ എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയ സാക്ഷരത പരിപാടിയിലൂടെ
അടിസ്ഥാന സാക്ഷരതയ്ക്ക് പുറമെ ജീവിതനൈപുണി, തൊഴില്‍വികസനം, തുടര്‍വിദ്യാഭ്യാസം തുടങ്ങിയ ഘടകങ്ങളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടും-സെമിനാര്‍ അഭിപ്രായപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *