July 15, 2026

പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന് ഹോം സ്റ്റേ ഉടമയ്‌ക്കെതിരെ കേസ്

0
sadsad

 

മൂപ്പൈനാട്: മൂപ്പൈനാട് പുതിയപാടിയില്‍ ജനവാസ മേഖലയിലെ റോഡരികില്‍ വാഹനത്തില്‍ കൊണ്ടുവന്ന് മാലിന്യം നിക്ഷേപിച്ച വ്യക്തിക്കെതിരെ മേപ്പാടി പോലീസ് നിയമനടപടി സ്വീകരിച്ചു. അമ്പലവയല്‍ സ്വദേശിയും ഹോം സ്റ്റേ ഉടമയുമായ മുജീബിനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അത്യധികം ദുര്‍ഗന്ധം വമിക്കുന്ന മാലിന്യം പൊതുസ്ഥലത്ത് തള്ളിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ മേപ്പാടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്.ഐ) വി.ഷറഫുദ്ധീന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹഫ്‌സ്, രാജേഷ് എന്നിവരടങ്ങിയ പോലീസ് സംഘം സംഭവസ്ഥലം സന്ദര്‍ശിക്കുകയും തുടര്‍നടപടികള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന വിധത്തില്‍ മാലിന്യം നിക്ഷേപം നടത്തിയതിന് (ബി എന്‍ എസ്) സെക്ഷന്‍ 271 പ്രകാരവും, കേരള പോലീസ് ആക്ട് സെക്ഷന്‍ 118 പ്രകാരവുമാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് പോലീസ് അറിയിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *