ചൂരല്‍മലയില്‍ സര്‍വ്വതും നഷ്ടമായവര്‍ക്ക് കൈത്താങ്ങ്
മേപ്പാടി: ചൂരല്‍മല ഉരുള്‍ പൊട്ടലില്‍ സര്‍വ്വതും നഷ്ടമായ മുപ്പതോളം കുടുംബങ്ങള്‍ക്ക് കൈത്താങ്ങുമായി സൗത്ത് വെസ്റ്റ് ഇന്ത്യ യൂണിയന്‍ ഓഫ് സെവന്‍ത് ഡേ അഡ്വന്റിസ്റ്റ്. ജീവനോപാധികളും വീടും നഷ്ടപ്പെട്ട മുപ്പത് കുടുംബങ്ങള്‍ക്കാണ് ജീവനോപാധി ഉപകരണങ്ങള്‍ കൈമാറിയത്.മേപ്പാടി മാരിയമ്മന്‍ ക്ഷേത്ര ഹാളില്‍ ടി സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ബാബു അധ്യക്ഷനായി.തയ്യല്‍ മെഷീന്‍,വെല്‍ഡിങ്ങ്,പെയിന്റിങ്ങ്,ഇലക്ട്രിക്കല്‍, ഹാന്‍ഡിക്രാഫ്റ്റ്,പുല്ല്,തേയില,മരം വെട്ട് മെഷീനുകള്‍,കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ എന്നിവ ആണ് നല്‍കിയത്.
സൗത്ത് വെസ്റ്റ് ഇന്ത്യ യൂണിയന്‍ ഓഫ് സെവന്‍ത് ഡേ അഡ്വന്റിസ്റ്റ് പ്രസിഡന്റ് പി എ.വര്‍ഗീസ്, ട്രഷറര്‍ റോബി തോമസ്, അന്‍പഴകന്‍, മേപ്പാടി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ രാജു ഹെജമാടി, സുരേഷ് ബാബു, ഒ ഭാസ്‌കരന്‍ പങ്കെടുത്തു.





Leave a Reply