എസ് ടിയു വയനാട് ജില്ലാ കൺവൻഷൻ നടത്തി
കൽപ്പറ്റ:- സംയുക്ത തൊഴിലാളി സമിതി ദേശീയ കൺവൻഷനിൽ പ്രഖ്യാപിച്ച മെയ് 20ലെ ദേശീയ പണിമുടക്ക് കേരളത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരായ ശക്തമായ മുന്നറിയിപ്പായി മാറുമെന്ന് എസ് ടിയു സംസ്ഥാന പ്രസിഡൻറ് അഡ്വ.എം. റഹമത്തുള്ള പ്രസ്താവിച്ചു. എസ് ടിയു ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് സി.മൊയ്തീൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. തൊഴിൽ നിയമങ്ങൾ നാല് തൊഴിൽ കോഡുകളാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളും സേവനങ്ങളും സ്വകാര്യ വൽക്കരിക്കുന്നത് ഉപേക്ഷിക്കുക, പ്രതിമാസം മിനിമം വേതനം 26000രൂപ ആക്കുക, ആശ, അംഗൻവാടി, തൊഴിലുറപ്പ് തൊഴിലാളികളെ തൊഴിലാളികളായി അംഗീകരിക്കുക, ഇന്ത്യൻ ലേബർ കോൺഫ്രൻസ് വിളിച്ചു ചേർക്കുക തുടങ്ങിയ 17ഇന ആവശ്യ ങ്ങൾ ഉന്നയിച്ച് മെയ് 20ന് നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ എസ് ടിയു പ്രവർത്തകർ രംഗത്തിറങ്ങ ണമെന്ന് അഡ്വ. എം.റഹമത്തുള്ള ആവശ്യപ്പെട്ടു. കേരളത്തിൽ സംയുക്ത തൊഴിലാളി സമരസമിതി യിൽ നിന്നും വേറിട്ട് നിന്നുകൊണ്ട് യു.ഡി.ടി.എഫി ന്റെ നേതൃത്വത്തിൽ ഐ എൻ ടി യു സി, എസ് ടിയു, യു.ടി.യു.സി , എച്ച് എംഎസ്, ടി. യു സി.സി., കെ ടി യുസി, (ജോസഫ് ഗ്രൂപ്പ്) കെ ടി യു സി ( ജേക്കബ് ഗ്രൂപ്പ്) തുടങ്ങിയ സംഘടനകൾ പ്രചരണ പരിപാടികൾ നടത്തി പണിമുടക്കും.കേരളത്തിലെ തൊഴിലാളി കളുടെ അവകാശ നിഷേധങ്ങൾ കാണാതെ ദേശീയ പണിമുടക്ക് പ്രചരണങ്ങൾ നടത്താനാവില്ലെന്നും കേന്ദ്ര സർക്കാരിന്റെ ചുവട് പിടിച്ച് ഇടതു പക്ഷ സർക്കാർ നടത്തു ന്ന തൊഴിലാളി ദ്രോഹ നടപടികളും ജനദ്രോഹ സാമ്പത്തിക നയങ്ങളും പൊതുജനങ്ങൾക്ക് മുന്നിൽ ദേശീയ പണിമുടക്ക് പ്രചരണങ്ങളിൽ തുറന്നു കാണിക്കുമെന്നും സംസ്ഥാന യു ഡി ടി എഫ് ജനറൽ കൺവീനർ കൂടിയായ അഡ്വ. എം. റഹമത്തുള്ള പറഞ്ഞു. അവകാശ ങ്ങൾക്കായ് സംഘടിക്കുക, പോരാട്ടങ്ങളിൽ അണിചേരുക എന്ന പ്രമേയവുമായി മെയ് 1ന് ആരംഭിക്കുന്ന എസ് ടിയു മെമ്പർഷിപ്പ് അഫിലിയേഷൻ പ്രവർത്തനങ്ങൾ വിജയിപ്പിക്കാനും മെയ് 1ന് കാലത്ത് കൽപ്പറ്റ മുനിസിപ്പാലിറ്റി പരിസരത്ത് നിന്നും ആരംഭിക്കുന്ന മെയ് ദിന റാലിയും തുടർന്ന് സമസ്ത ഓഡിറ്റോറിയത്തിൽ നടക്കുന്ന ജില്ലാ കൺവൻഷൻ വിജയിപ്പിക്കാനും തീരുമാനിച്ചു. എ.മുനീറ, സി.മുഹമ്മദ്റാഫി , സി.മുഹമ്മദ് ഇസ്മായിൽ, പാറക്ക മമ്മൂട്ടി, അബ്ദുള്ള മാടക്കര, തൈതൊടി ഇബ്രാഹിം, ടി.ഹംസ, അബു ഗൂഡലായ്, ഇ.അബ്ദുറഹിമാൻ, എം.അലി, കെ അബ്ദുറഹിമാൻ, റജീഷലി, ടി.യൂസഫ്, പികെ ഹുസൈൻ, പാറക്കൽ മുഹമ്മദ്, നാസർ പട്ടത്ത്, ഖദീജ എം., കെ യു സുലൈമാൻ, കെ ടി കുഞ്ഞബ്ദുള്ള, ഷാഹിന ടി, നദീറ മുസ്തഫ, അലവി വടക്കേതിൽ, സി.അലവിക്കുട്ടി, അബ്ദുൽ ഗഫൂർ, ടി ഖാലീദ, നാസർ കെ എം., ഷുക്കൂർ പഞ്ചാര, മജീദ് എടവനച്ചാൽ, സാദിഖ് കെ, സൈത് കാസീംഹാജി, അസീസ് കൊരുവിൽ, എം.ഇബ്രാഹീം, എം കെ മുഹമ്മദാലി എന്നിവർ സംസാരിച്ചു.





Leave a Reply