ചരക്കു ലോറി താഴ്ന്ന് വീട്ടിലേക്ക് ചരിഞ്ഞു;അപകട ഭീഷണി ഒഴിവാക്കി അഗ്നി രക്ഷാ സേന
കൊയിലേരി:പയ്യമ്പള്ളി റൂട്ടില്‍ പുനര്‍നിര്‍മ്മാണം നടത്തുന്ന റോഡില്‍ ചരക്ക് ലോറി താഴ്ന്ന് ഇന്നലെ രാത്രി ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.ഈന്തനമൂല സുധാകരന്റെ വീടിനോട് ചേര്‍ന്നായിരുന്നു സംഭവം.
മാനന്തവാടി അഗ്നിശമന സേന സ്ഥലത്തെത്തി ലോറി വടം കെട്ടി നിര്‍ത്തുകയും തുടര്‍ന്ന് ക്രെയിന്‍ എത്തിച്ച് ലോറി അവിടെ നിന്നും മാറ്റുകയും ചെയ്തു. നിര്‍മ്മാണത്തിലെ അപാകതയാണ് അപകട കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.റോഡരികിലെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് ലോറി സമീപത്തെ വീടിനു മുകളിലേക്ക് ചെരിഞ്ഞ് അപകടഭീഷണി ഉയര്‍ത്തുകയായിരുന്നു.





Leave a Reply