June 18, 2026

പ്ലാറ്റിനം ജൂബിലി ആഘോഷം ഞായറാഴ്ച

0
dshgf

 

കല്‍പ്പറ്റ:മുപ്പൈനാട് പഞ്ചായത്തിലെ ഏക ഹയര്‍സെക്കന്‍ഡറി സ്‌കൂളായ സി.എം.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം ഞായറാഴ്ച നടക്കും.സാംസ്‌കാരിക സമ്മേളനം അധ്യാപകരെ ആദരിക്കല്‍, കലാപരിപാടികള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ,ഗാനമേള സമൂഹസദ്യ എന്നിവ ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു 4 തലമുറയിലുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികളും അധ്യാപകരും അടക്കം 150 ഓളം അധ്യാപകരും ഇതില്‍ പങ്കെടുക്കും. ചെയര്‍മാന്‍ പി കെ ലത്തീഫ് ,കണ്‍വീനര്‍ എം അറുമുഖന്‍, ട്രഷറര്‍ എസ് എം റാസിക് തുടങ്ങിയവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

സാര്‍ത്ഥകം എന്ന പേരില്‍ സ്‌കൂള്‍ അങ്കണത്തില്‍ വച്ചാണ് പരിപാടി. 1950 മദ്രാസ് ഗവണ്‍മെന്റിന് അംഗീകാരം നല്‍കി ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ നേതൃത്വത്തില്‍ മലയാളം പ്ലാന്റേഷന്‍ നല്‍കിയ സ്ഥലത്ത് ആരംഭിച്ച ലോവര്‍ പ്രൈമറി സ്‌കൂള്‍ ഇന്ന് തോട്ടം മേഖലയിലെ ഉന്നത വിദ്യാലയമായി വളര്‍ന്നിരിക്കുകയാണന്ന് ഭാരവാഹികള്‍ പറഞ്ഞു.

തോട്ടം തൊഴിലാളികളുടെയും കര്‍ഷക തൊഴിലാളിയുടെയും അടിസ്ഥാന ജനവിഭാഗങ്ങളെയും വിദ്യാര്‍ത്ഥികളുടെയും ആശ്രയമായ ഈ വിദ്യാലയം നിരവധി പ്രതിഭകളെ സമൂഹത്തിന് സമര്‍പ്പിച്ചിട്ടുണ്ട് എന്നും ഇവര്‍ പറഞ്ഞു.1976 ല്‍ യുപി സ്‌കൂളായും 83 ല്‍ ഹൈസ്‌കൂളായും 2009 ല്‍ ഹയര്‍സെക്കന്‍ഡറി ആയും ഉയര്‍ത്തപ്പെട്ട സി.എം.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ആണ് ആഘോഷം സംഘടിപ്പിക്കുന്നത്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *