ദര്‍ശന ലൈബ്രറിയുടെ പതിനേഴാം വാര്‍ഷികാഘോഷം ഞായറാഴ്ച
കല്‍പ്പറ്റ:കണിയാമ്പറ്റ പഞ്ചായത്തിലെ ചീക്കല്ലൂര്‍ ദര്‍ശന ലൈബ്രറിയുടെ പതിനേഴാം വാര്‍ഷികാഘോഷം ഞായറാഴ്ച നടക്കും. 2008 ല്‍ സ്ഥാപിതമായ ലൈബ്രറി ജില്ലയിലെ എ ഗ്രേഡ് ലൈബ്രറികളില്‍ ഒന്നാണ്.ജില്ലയിലെ മികച്ച ഹരിത ഗ്രന്ഥശാലയം ദര്‍ശനയാണ്.വനിതാ സദസ്സ്, കൃഷി ദര്‍ശനം, ബാലോത്സവം, സാഹിത്യോത്സവം, ഗോത്ര അരങ്ങ്, ലഹരിക്കെതിരെ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്, പാട്ടരങ്ങ്, വരയങ്ങ് തുടങ്ങിയ അനുബന്ധ പരിപാടികള്‍ നടത്തി.വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഏപ്രില്‍ ആറ് മുതല്‍ വിവിധ പരിപാടികള്‍ നടന്നുവരികയായിരുന്നുവെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഞായറാഴ്ച വൈകുന്നേരം നടക്കുന്ന സമാപന പരിപാടി ഘോഷയാത്രയുടെ ആരംഭിക്കും. സാംസ്‌കാരിക സമ്മേളനം മന്ത്രി ഒ.ആര്‍. കേളു ഉദ്ഘാടനം ചെയ്യുമെന്നും കല്‍പ്പറ്റ എം.എല്‍.എ അഡ്വക്കേറ്റ് ടി. സിദ്ദീഖ് മുഖ്യ അതിഥിയാകുമെന്നും ഇവര്‍ പറഞ്ഞു.
പ്രതിഭകളെയും മികച്ച വായനക്കാരെയും ചടങ്ങില്‍ ആദരിക്കും.പ്രസിഡന്റ് എം ശിവന്‍ പിള്ള മാസ്റ്റര്‍, ജനറല്‍ കണ്‍വീനര്‍ പി ബിജു,എന്നിവരും മറ്റ് ഭാരവാഹികളും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.





Leave a Reply