August 19, 2026

എം.ഡി. എം.എ യുമായി രണ്ട് പേർ പിടിയിൽ

0
img_20250502_212757
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി: എം.ഡി. എം.എ യുമായി രണ്ട് പേർ പിടിയിൽ. കോഴിക്കോട്, താമരശ്ശേരി, അരയാറ്റകുന്നുമ്മേൽ, എ.കെ ഹബീബ് റഹ്മാൻ(25), ആലപ്പുഴ സ്വദേശിനി ടി.കെ. സജീന(47) എന്നിവരെയാണ് ലഹരി വിരുദ്ധ സ്ക്വാഡും വൈത്തിരി പോലീസും പിടികൂടിയത്. 0.98 ഗ്രാം എം.ഡി. എം.എയാണ് പിടിച്ചെടുത്തത്.

 

കഴിഞ്ഞ ദിവസം ഉച്ചയോടെ വൈത്തിരി താലൂക്ക് ആശുപത്രി ജംഗ്ഷനിൽ വെച്ചാണ് വാഹന പരിശോധനക്കിടെ ഇവർ പിടിയിലായത്. ലക്കിടി ഭാഗത്തേക്ക് KL 22 H 3414 കാറിൽ യാത്ര ചെയ്യുകയായിരുന്നു. എസ്.ഐ പി.പി അഖിൽ, എസ്.സി.പി.ഒ സുജേഷ്, സി.പി ഒമാരായ രതിലാഷ്, സഫീന എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *