പൊതു സ്ഥലത്ത് മാലിന്യ നിക്ഷേപം:പിഴ ഈടാക്കി പഞ്ചായത്ത് അധികൃതര്‍
പനമരം: പനമരം ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായി മാലിന്യം നിക്ഷേപിക്കുന്നതായി ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ നപടി സ്വീകരിച്ചു.
ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്തിന്റെയും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ അരിഞ്ചേര്‍മല, കൊയിലേരി പാലം എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് അരിഞ്ചേര്‍മല ഭാഗത്തു മാലിന്യം നിക്ഷേപിച്ച പുല്‍പള്ളി ആനപ്പാറ ഇളയിടത്ത് പ്രിന്‍സ് മാത്യു വിനെയും കൊയിലേരി ഭാഗത്തു മാലിന്യം നിക്ഷേപിച്ച പടച്ചിക്കുന്ന് നാലുപുരക്കല്‍ ജയനുമെതിരെ നടപടി സ്വീകരിച്ചത്. ഇവര്‍ക്ക് രണ്ടുപേര്‍ക്കും 15000 രൂപ പിഴ അടക്കാന്‍ നോട്ടീസ് നല്‍കിയതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു





Leave a Reply