രക്തദാന ക്യാമ്പ് നടത്തി
കണിയാമ്പറ്റ : സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ സെന്റ് ജോര്‍ജ് ചാരിറ്റബിള്‍ സൊസൈറ്റിയും ടീം ജ്യോതിര്‍ഗമയയും ചേര്‍ന്ന് രക്തദാന ക്യാമ്പ് നടത്തി. ബത്തേരി താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തിയ ക്യാമ്പില്‍ നിരവധിപേര്‍ രക്തം ദാനം ചെയ്തു. ടീം ജ്യോതിര്‍ഗമയ കോ-ഓര്‍ഡിനേറ്റര്‍ കെ.എം. ഷിനോജ് കോപ്പുഴ ക്യാംപ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. സിനു ചാക്കോ അധ്യക്ഷനായി. ട്രസ്റ്റി ഇ.പി. ഫിലിപ്കുട്ടി ഇരട്ടിയാനിക്കല്‍, സെക്രട്ടറി സ്‌നിജേഷ് ചങ്ങനാ മീത്തില്‍, സെന്റ് ജോര്‍ജ് ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറി റെജി നെല്ലിമറ്റത്തില്‍ എന്നിവര്‍ സംസാരിച്ചു.ബത്തേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ക്യാംപിന് ഡോ. എം. മോഹന്‍രാജ്, കെ.ജി. ബീന എന്നിവര്‍ നേതൃത്വം നല്‍കി.





Leave a Reply