April 28, 2026

കുടുംബശ്രീ സംസ്ഥാനതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; അവാര്‍ഡ് തിളക്കത്തില്‍ വയനാട്

0
img_20250507_205218
By ന്യൂസ് വയനാട് ബ്യൂറോ

കുടുംബശ്രീ സംസ്ഥാന മിഷന്റെ അവാര്‍ഡ് പ്രഖ്യാപനത്തിൽ മികച്ച പ്രകടനവുമായി വയനാട്. പ്രഥമ അവാർഡിൽ മികച്ച നേട്ടമാണ് ജില്ല കൈവരിച്ചത്. 17 ഇനങ്ങളിലായി പ്രഖ്യാപിച്ച അവാർഡിൽ 9 ഇനങ്ങളിലും വയനാട് പുരസ്‌കാരങ്ങൾ സ്വന്തമാക്കി.

 

സംസ്ഥാനത്തെ മികച്ച അയൽക്കൂട്ടമായി സുൽത്താൻ ബത്തേരി സിഡിഎസ്സിലെ പൗർണമി അയൽക്കൂട്ടത്തെ തെരഞ്ഞെടുത്തു. മികച്ച ഓക്സിലറി ഗ്രൂപ്പ്‌ ആയി ബത്തേരി സിഡിഎസിലെ ധ്വനി ഓക്സിലറി ഗ്രൂപ്പിനെയും മികച്ച ഓക്സിലറി സംരംഭമായിപൂതാടി സിഡിഎസിലെ ടീം ഗ്രാമത്തെയും തെരഞ്ഞെടുത്തു.

 

മികച്ച ഊരുസമിതിക്ക് തിരുനെല്ലി സിഡിഎസിലെ സ്ത്രീ ശക്തി ഊരുസമിതിയും മികച്ച ട്രൈബൽ പ്രവർത്തനത്തിന് തിരുനെല്ലി സിഡിഎസും മികച്ച കാർഷികേതര പ്രവർത്തനത്തിന് മുട്ടിൽ സിഡിഎസും മികച്ച ബഡ്‌സ് സ്ഥാപനത്തിന് തിരുനെല്ലി സിഡി എസിലെ ബഡ്‌സ് പാരഡൈസ് സ്കൂളും രണ്ടാം സ്ഥാനം കരസ്ഥമാക്കി. മികച്ച ജില്ലാ മിഷനുള്ള അവാർഡിലും മികച്ച സംരംഭത്തിനുള്ള അവാർഡിലും വയനാട് മൂന്നാമതെത്തി.

 

പൊഴുതന സിഡിഎസിലെ നന്മ ഫുഡ്‌ പ്രോസസ്സിംഗ് യൂണിറ്റിനാണ് മികച്ച സംരംഭത്തിനുള്ള മൂന്നാം സ്ഥാനം ലഭിച്ചത്. മറ്റു ജില്ലകളോട് മികച്ച രീതിയിലുള്ള മത്സരം കാഴ്ചവെച്ചു മുഴുവൻ ഇനങ്ങളിലും പങ്കെടുത്ത ഏക ജില്ല കൂടിയാണ് വയനാട്.

 

 

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *