May 25, 2026

വാഹനാപകടത്തിൽ പരിക്കേറ്റ വയോധിക മരിച്ചു

0
img_20250507_210639
By ന്യൂസ് വയനാട് ബ്യൂറോ

കൊണ്ടോട്ടി: വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. മൊതക്കര എംഎൻ ലക്ഷം വീട്ടിൽ താമസിക്കുന്ന കിഴക്കയിൽ ആയിഷ (63) ആണ് മരിച്ചത്.

 

കഴിഞ്ഞ ദിവസം കൊണ്ടോട്ടിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആയിഷയെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയ്ക്ക് 3 മണിയോടെ ആയിഷ മരണത്തിന് കീഴടങ്ങി.

 

പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാളെ വാരാമ്പറ്റ ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news