August 20, 2026

പുൽപ്പള്ളിയിൽ ഇന്ത്യൻ സൈന്യത്തിന് അഭിവാദ്യമർപ്പിച്ച് ചിത്രരചനയും ഒപ്പുകൾ ചാർത്തലും

0
zzx
By ന്യൂസ് വയനാട് ബ്യൂറോ

 

പുൽപ്പള്ളി: ആഗോള ഭീകരരുടെ കേന്ദ്രമായി മാറിയ പാക്കിസ്ഥാനിൽ, ഭീകരരുമായി കൈകോർത്ത് ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്ന പാക് ഭീകരർക്ക് അവരുടെ മണ്ണിൽ വെച്ചുതന്നെ ശക്തമായ മറുപടി നൽകിയ ധീരരായ ഇന്ത്യൻ സൈന്യത്തിന് പുൽപ്പള്ളി ആദരമർപ്പിച്ചു. പുൽപ്പള്ളി പ്രസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ 10 മണിക്ക് പുൽപ്പള്ളി ബസ് സ്റ്റാൻ്റ് പരിസരത്ത് വെച്ച് ഇന്ത്യൻ സൈന്യത്തിന് സല്യൂട്ട് നൽകുന്നതിൻ്റെ ഭാഗമായി കാൻവാസിൽ ചിത്രരചനയും ഒപ്പിടൽ ചടങ്ങും സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി എസ് ദിലിപ് കുമാർ, വ്യാപാരി വ്യവസായി പ്രസിഡൻ്റ് മത്തായി ആതിര, ലിയോ ജോണി, ബൈജു നമ്പിക്കൊല്ലി, ബിനു മാസ്റ്റർ, കെ വി ജോൺ, ബ്രിജേഷ് കാട്ടാം കോട്ടിൽ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളും വ്യാപാരികൾ, വിദ്യാർത്ഥികൾ, വിമുക്ത ഭടന്മാർ, ചുമട്ടുതൊഴിലാളികൾ, ബസ് ജീവനക്കാർ എന്നിവരുൾപ്പെടെ നിരവധി പേർ ഈ ദേശസ്നേഹ കൂട്ടായ്മയിൽ പങ്കുചേർന്നു. അവർ കാൻവാസിൽ തങ്ങളുടെ ഒപ്പുകൾ ചാർത്തിയും ചിത്രങ്ങൾ വരച്ചും ഇന്ത്യൻ സൈന്യത്തോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

പുൽപ്പള്ളി പ്രസ് ക്ലബ് പ്രസിഡൻ്റ് ബെന്നി മാത്യു, സെക്രട്ടറി ബാബു വടക്കേടത്ത്, ബാബു സിഡി, അരവിന്ദ് സി പ്രസാദ്, സാജൻ മാത്യു, സണ്ണി പി പി, ഗിരീഷ് പി ആർ, ബിന്ദു ബാബു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഇന്ത്യൻ സൈന്യത്തിൻ്റെ ധീരതയെയും രാജ്യത്തോടുള്ള അവരുടെ അചഞ്ചലമായ പ്രതിബദ്ധതയെയും ഈ കൂട്ടായ്മ പ്രകീർത്തിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *