July 30, 2026

ആയുഷ് അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു

0
DFFD
By ന്യൂസ് വയനാട് ബ്യൂറോ

 

വിദ്യാര്‍ത്ഥികള്‍ക്കായി അവധിക്കാല ആയുഷ് സമ്മര്‍ ക്യാമ്പ് വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറിയില്‍ സംഘടിപ്പിച്ചു.വയനാട് നാഷണല്‍ ആയുഷ് മിഷന്‍ ആയുഷ്ഗ്രാമവു വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറിയും എഎച്ച്ഡബ്ല്യുസി ഗവ ആയുര്‍വേദ ഡിസ്‌പെന്‍സറിയും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ പി.രാധ അദ്ധ്യക്ഷയായി.ഗ്രാമപഞ്ചായത്ത് മെമ്പര്‍ സഫീല പടയന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രുതി എസ്.എസ്,സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ സിജോ കുര്യാക്കോസ്,ലൈബ്രറി പ്രസിഡണ്ട് ചന്ദ്രശേഖരന്‍ കെ കെ, സെക്രട്ടറി അബ്ദുള്‍ അസീസ്,എം ശശി,വിജിത്ത് കെ എന്‍, ഡോ. റൈസ കെ, ഫസീല സി.എം,അശ്വതി വി, ബിബിന്‍ പി.എഫ്, സഫൂറ യു.കെ, ഗോഡ് വിന്‍ ബിജു തുടങ്ങിയവര്‍ സംസാരിച്ചു.

കുട്ടികള്‍ക്കുള്ള മാനസിക ഉല്ലാസ പരിശീലനം, യോഗ പരിശീലനം, കുട്ടികളിലെ ആരോഗ്യം ശീലം, ഫസ്റ്റ് എയ്ഡ് പരിശീലനം, ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്തലും വിതരണവും, ക്വിസ്സ് തുടങ്ങിയ പരിപാടികള്‍ ക്യാമ്പില്‍ ഉണ്ടായിരുന്നു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *