മാളവിക കലക്ടര്‍ക്ക് നല്‍കിയ വാക്കു പാലിച്ചു:എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഫുള്‍ എ+
ബത്തേരി:ബത്തേരി സര്‍ക്കാര്‍ സര്‍വ്വജന ഹൈസ്‌കൂളിലെ ഗോത്ര വിദ്യാര്‍ത്ഥിനി മാളവിക വി.എസ് എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ+് നേടി. എറണാകുളം ജില്ലാ കലക്ടര്‍ എന്‍.എസ്.കെ. ഉമേഷിന് മാളവിക നല്‍കിയ ഉറപ്പ് ഈ വിജയത്തോടെ നിറവേറി.ബത്തേരി നഗരസഭയുടെ ഗോത്ര വിദ്യാര്‍ത്ഥി ഉന്നമന പദ്ധതിയായ ഫ്‌ലൈ ഹൈയുടെ ഭാഗമായി സംഘടിപ്പിച്ച പഠനയാത്രയില്‍ എറണാകുളത്ത് വെച്ചാണ് മാളവിക കലക്ടറുമായി സംവദിച്ചത്.ഈ പദ്ധതിയില്‍ നിന്ന് ലഭിച്ച പരിശീലനവും ഡിജിറ്റല്‍ പഠനസഹായിയും അവരുടെ വിജയത്തിന് പ്രചോദനമായത്.
8-ാം ക്ലാസില്‍ തന്നെ എന്‍.എം.എം.എസ് സ്‌കോളര്‍ഷിപ്പ് നേടിയ മാളവിക, തുടര്‍ന്ന് ദേശീയ പ്രതിരോധ അക്കാദമിയില്‍ (എന്‍.ഡി.എ) പ്രവേശിച്ച് രാഷ്ട്ര സേവനം നടത്തുക എന്നതാണ് ലക്ഷ്യം.





Leave a Reply