മെത്താഫിറ്റമിനുമായി യുവാവ് പിടിയില്‍
പൊന്‍കുഴി: ബത്തേരി എക്‌സൈസ് റേഞ്ച് ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റിന്റെ ഭാഗമായി, സംസ്ഥാന അതിര്‍ത്തിയായ പൊന്‍കുഴിയില്‍ നടത്തിയ വാഹന പരിശോധനയില്‍ ബാംഗ്ലൂരില്‍ നിന്നും ബത്തേരിക്ക് വരികയായിരുന്ന കേരള ആര്‍.ടി.സി ബസ്സിലെ യാത്രക്കാരനില്‍ നിന്നും 16.399 ഗ്രാം മാരക മയക്കുമരുന്നായ മെത്താഫിറ്റമിന്‍ പിടികൂടി.
കോഴിക്കോട് ഇരിങ്ങല്ലൂര്‍ സ്വദേശി അദ്വൈത്. പി. റ്റി (27) യെയാണ് അറസ്റ്റ് ചെയ്തത്. ലഹരി കടത്ത് തടയുവാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ എക്‌സൈസ് കര്‍ശന പരിശോധനയാണ് നടത്തുന്നത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി ബാബുരാജിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ വിനോദ് പി ആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ
അനില്‍. എ, സുധീഷ്.കെ. കെ, ധന്വന്ത് കെ. ആര്‍,
ആദിത്ത്.വി. ആര്‍ രമ്യ. ബി. ആര്‍ പ്രിവന്റീവ് ഓഫീസര്‍ ഡ്രൈവര്‍ ബാലചന്ദ്രന്‍.കെ കെ എന്നിവരും ഉണ്ടായിരുന്നു.





Leave a Reply