എസ്എസ്എല്‍സി പരീക്ഷയില്‍ ചരിത്രവിജയവുമായി ജിഎച്ച്എസ്എസ് പനമരം
പനമരം:2025 മാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍.സി പരീക്ഷയില്‍ പനമരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 100% വിജയം കരസ്ഥമാക്കി. പരീക്ഷയെഴുതിയ 271 വിദ്യാര്‍ത്ഥികളും ഉപരിപഠനത്തിന് അര്‍ഹത നേടി. 111 ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതിച്ച് വയനാട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ സ്‌കൂളായി ജിഎച്ച്എസ്എസ് പനമരം അഭിമാനകരമായ നേട്ടം കൈവരിച്ചു .20 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസും അഞ്ച് പേര്‍ക്ക് ഒമ്പത് വിഷയത്തില്‍ എ പ്ലസും ലഭിച്ചു.വിജയികളെ പി.റ്റി.എ, എം.പി.റ്റി.എ, എസ്.എം.സി എന്നിവര്‍ ചേര്‍ന്ന് അനുമോദിച്ചു.





Leave a Reply