June 18, 2026

ആശമാരുടെ സമരയാത്രയ്ക്ക് സ്വീകരണം നല്‍കി

0
DDD
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി:ആശാ സമരം ഐതിഹാസിക സമരമാണെന്ന് മുന്‍ മുന്‍ മന്ത്രി പി കെ ജയലക്ഷ്മി പറഞ്ഞു.ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി ആശമാര്‍ സമരം ചെയ്യുന്നത്. ഇത് അതിജീവനത്തിന്റെ സമരമാണിത്.മെയ് 5 ന് കാസര്‍ഗോഡ് നിന്നാരംഭിച്ച ആശമാരുടെ സമരയാത്രയുടെ വയനാട് ജില്ലാ പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സമരയാത്രാ ക്യാപ്റ്റന്‍ കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ബിന്ധുവിനെ ആശാവര്‍ക്കര്‍മാരായ വത്സാ ജോസും ശാന്താ കൃഷ്ണനും പൊന്നാടയണിച്ചു സ്വീകരിച്ചു.നഗരസഭ ചെയര്‍പേഴ്‌സണ്‍ സി. കെ രത്നവല്ലി അധ്യക്ഷനായി.

അവരുടെ ആവശ്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാര്‍ സമീപനം ശരിയല്ല. ഇനിയെങ്കിലും സമരത്തിന് അനുകൂല സമീപനം സര്‍ക്കാര്‍ സ്വീകരിക്കണം. – അവര്‍ പറഞ്ഞു.മുന്‍ നഗരസഭ കൗണ്‍സിലര്‍ പി.വി ജോര്‍ജ്,കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുനില്‍ ആലിക്കല്‍, മഹിളാ കോണ്‍ഗ്രസ് മാനന്തവാടി മണ്ഡലം പ്രസിഡന്റ് ആശാ ഐപ്പ്, കെ എ എച്ച് ഡബ്ല്യു എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി റോസമ്മ,സ്വാഗത സംഘം ജോയിന്റ് കണ്‍വീനര്‍ പി കെ ഭഗത്
എന്നിവര്‍ സംസാരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *