July 30, 2026

ലഹരി വിരുദ്ധ സൈക്കിള്‍ റാലി സംഘടിപ്പിച്ചു

0
UY
By ന്യൂസ് വയനാട് ബ്യൂറോ

 

മുട്ടില്‍ : കുട്ടമംഗലം ഗ്രാമിക വായനശാലയുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമിക കുട്ടമംഗലം പ്രസിഡന്റ് എന്‍. അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷനായി. ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി സലിം കടവന്‍ ഉപഹാരസമര്‍പ്പണം നടത്തി.

ഗ്രാമ പഞ്ചായത്തംഗങ്ങളായ ആയിഷ കാര്യങ്ങല്‍ , ബി.മുഹമ്മദ് ബഷീര്‍ , സൈക്ലിംഗ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സുബൈര്‍ ഇളകുളം , താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.എം സുമേഷ് , വയനാട് ബൈക്കേസ് ക്ലബ്ബ് സെക്രട്ടറി ഷൈജല്‍ കുന്നത്ത് , ഇ. മുസ്തഫ , എന്‍. സി.സാജിദ് , ഷാനവാസ് ഓണാട്ട് , എ.എം മുഹമ്മദ് , എം. അബ്ദുല്ല , ഒ.ഇ. കാസിം , വി.പി.അഷ്‌റഫ് , പി.കെ. അബൂബക്കര്‍ , പി. ഹംസ , സി. സുനീറ , സിദ്ധീഖ് ഏരി തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *