May 25, 2026

ടാറിങ് പണി തീരുന്നതിനു മുമ്പേ റോഡ് പൊളിഞ്ഞു

0
HGJHGJ
By ന്യൂസ് വയനാട് ബ്യൂറോ

 

മുള്ളന്‍കൊല്ലി : മുള്ളന്‍കൊല്ലി പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍പെട്ട പെരിക്കല്ലൂര്‍ 33 കാവലയില്‍ നിന്നും മരക്കടവിയിലേക്കുള്ള റോഡ് പണിയിലാണ് പാല്‍ സൊസൈറ്റി കവലയ്ക്ക് സമീപം വാഹനം തിരിച്ചപ്പോള്‍ റോഡ് തകര്‍ന്നത്. ഒരാഴ്ച മുമ്പ് ടാറിങ് പണി പൂര്‍ത്തിയാക്കിയ ഭാഗത്തെ കേടുപാടുകള്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിന് തുടര്‍ന്ന് കരാറുകാരന്‍ പാറപ്പൊടിയിട്ട് ഈ ഭാഗം മൂടിയിരിക്കുകയാണ്. കനം കുറഞ്ഞ ചിപ്‌സിന്റെ ഒരു ലയര്‍ മാത്രം കനത്തിലാണ് ടാറിങ് പണി നടത്തിയിരിക്കുന്നത്. ടാറിങ് പണിയിലെ അപാകതകള്‍ പരിശോധിച്ച് വേണ്ടപ്പെട്ട അധികൃതര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ടാറിങ് പണി നടത്തുമ്പോള്‍ വേണ്ടപ്പെട്ട അധികൃതര്‍ മുഴുവന്‍ സമയവും സ്ഥലത്ത് ഇല്ലായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news