July 28, 2026

പിണങ്ങോട് ഹൈസ്‌കൂള്‍ വീണ്ടും ചരിത്രം കുറിച്ചു

0
YYY
By ന്യൂസ് വയനാട് ബ്യൂറോ

 

പിണങ്ങോട്:പത്താംതരം പരീക്ഷ എഴുതിയ 360 വിദ്യാര്‍ത്ഥികളും മികച്ച ഗ്രേഡോടെ വിജയിച്ച് പിണങ്ങോട് ഹൈസ്‌കൂള്‍ വീണ്ടും ചരിത്രം കുറിച്ചു. 86 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. 14 വിദ്യാര്‍ത്ഥികള്‍ക്ക് 9 എ പ്ലസ് ലഭിച്ചു. തുടര്‍ച്ചയായി നൂറു ശതമാനം വിജയം നേടുന്ന വിദ്യാലയമായി പിണങ്ങോട് ഹൈസ്‌കൂള്‍ മാറി. പരീക്ഷാ ഫലത്തില്‍ വയനാട് ജില്ലയില്‍ ഒന്നാം സ്ഥാനത്താണ് പിണങ്ങോട് ഹൈസ്‌കൂളിന്റെ സ്ഥാനം.അനുമോദന ചടങ്ങില്‍ ഡബ്ല്യുഎംഒ പ്രസിഡന്റ് ഖാദര്‍ പട്ടാമ്പി വിദ്യാര്‍ഥികളേയും അധ്യാപകരെയും , പിടിഎ യേയും അഭിനന്ദിച്ചു.

സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അബ്ദുല്‍സലാം കെ, എസ് എം സി കണ്‍വീനര്‍ ലത്തീഫ് പുനത്തില്‍ ,മുജീബ് ഫൈസി എസ് ആര്‍ ജി കണ്‍വീനര്‍ സുമയ്യ ടീച്ചര്‍ ,അബൂബക്കര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *