താമരശ്ശേരി ചുരം ആറാം വളവിൽ കെ എസ് ആർ ടി സി ബസ് കുടുങ്ങി. രൂക്ഷമായ ഗതാഗത കുരുക്ക് തുടരുന്നുണ്ട്. ബസ് റോഡരികിലേക്ക് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും വാഹനങ്ങളുടെ നീണ്ടനിര ചുരത്തിൽ ദൃശ്യമാണ്. വേനലവധിയായതിനാലും, അവധി ദിവസമായതിനാലും വാഹനബാഹുല്യവും ഗതാഗത കുരുക്കിന് ഇടയാക്കുന്നുണ്ട്.
Leave a Reply