June 18, 2026

കെ എച്ച്എസ് പി എ സംസ്ഥാന അവാർഡ്: മികച്ച ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായി മാർട്ടിൻ എൻ.പി തിരഞ്ഞെടുക്കപ്പെട്ടു

0
IMG_20250511_095502
By ന്യൂസ് വയനാട് ബ്യൂറോ

കേരള ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽസ് അസോസിയേഷൻ (KHSPA) ഏർപ്പെടുത്തിയ ഈ വർഷത്തെ സംസ്ഥാനത്തെ മികച്ച ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലിനുള്ള പുരസ്കാരം വയനാട് കണിയാരം ഫാ. ജി.കെ.എം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ മാർട്ടിൻ എൻ.പിക്ക് ലഭിച്ചു. വിദ്യാഭ്യാസ മേഖലയിലെ അദ്ദേഹത്തിൻ്റെ സമഗ്രമായ സംഭാവനകളെ പരിഗണിച്ചാണ് ഈ അംഗീകാരം.

 

1998-ൽ മാനന്തവാടി രൂപതയുടെ കീഴിലുള്ള പയ്യമ്പള്ളി സെൻ്റ് കാതറൈൻസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗം ഫിസിക്സ് അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച മാർട്ടിൻ എൻ.പി, 2011-ൽ ഹയർ സെക്കൻഡറി പ്രിൻസിപ്പലായി സ്ഥാനക്കയറ്റം നേടി. തുടർന്ന് കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂൾ, കല്ലോടി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലും അദ്ദേഹം പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

മാനന്തവാടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായ ബീന എം.എസ് ആണ് അദ്ദേഹത്തിൻ്റെ ഭാര്യ. ബിടെക് വിദ്യാർത്ഥികളായ അർജുൻ, അഞ്ജലി എന്നിവരാണ് അവരുടെ മക്കൾ. വിദ്യാഭ്യാസ രംഗത്തെ അദ്ദേഹത്തിൻ്റെ നിസ്തുലമായ സേവനത്തിനുള്ള അംഗീകാരമായാണ് ഈ പുരസ്കാരത്തെ വിലയിരുത്തുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *