മാനന്തവാടിയിൽ ബാഫഖി ഹോം ബലിപെരുന്നാൾ കാമ്പയിൻ
മാനന്തവാടി: ആതുരസേവനം പ്രവാചകന്മാരും മാലാഖമാരും മനുഷ്യരെ പഠിപ്പിച്ച മഹത്തായ ഉത്തരവാദിത്തമാണെന്ന് പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ സവാദ് ദാരിമി അഭിപ്രായപ്പെട്ടു. വേൾഡ് മലയാളി ഓർഗനൈസേഷൻ (WMO) ബാഫഖി ഹോം മാനന്തവാടി സംഘടിപ്പിച്ച ബലി പെരുന്നാൾ കാമ്പയിൻ ബഹുജന കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കും കൂട്ടിരിപ്പിനുമായി എത്തുന്നവർക്ക് സ്തുത്യർഹമായ സേവനം നൽകുന്ന ബാഫഖി ഹോമിന്റെ ബലിപെരുന്നാൾ കാമ്പയിൻ വിജയിപ്പിക്കണമെന്ന് കൺവെൻഷൻ ആഹ്വാനം ചെയ്തു.
യോഗത്തിൽ സി.എച്ച്. അബ്ദുറഹിമാൻ സ്വാഗതം ആശംസിച്ചു. ഡബ്ലിയു എം ഒ വൈസ് പ്രസിഡന്റ് മാൻ മണിമ അധ്യക്ഷത വഹിച്ച കൺവെൻഷൻ ഷമീം ഫൈസി ഉദ്ഘാടനം ചെയ്തു. എം. ഹസ്സൻ മുസ്ലിയാർ, മൊയ്തു മുസ്ലിയാർ കൈതക്കൽ, സി. അബ്ദുള്ള ഹാജി എന്നിവർ ആശംസകൾ അർപ്പിച്ചു. WMO കമ്മിറ്റി മെമ്പർ അഹമ്മദ് മാസ്റ്റർ വിഷയാവതരണം നടത്തി.
സി. മമ്മുഹാജി, ഉസ്മാൻ പള്ളിയാൽ, മുരിക്കഞ്ചേരി സുലൈമാൻ, അഡ്വക്കറ്റ് റഷീദ് പടയൻ, മോയി വാളാട്, പടയൻ മമ്മൂട്ടിഹാജി, അത്തിലൻ ഇബ്രാഹിം ഹാജി, ഉസ്മാൻ പി., പടയൻ മുഹമ്മദ്, ഉമ്മർ ഹാജി, കെ. ആലിക്കുട്ടി ഹാജി, മുരുടമൂസ തുടങ്ങിയവർ സംസാരിച്ചു. മുതുവോടൻ ഖാലിദ് നന്ദി പ്രകാശിപ്പിച്ചു.





Leave a Reply