June 18, 2026

ദുരിതബാധിതരുടെ വാടക ഉടൻ നൽകണം -കോൺഗ്രസ്സ്                 

0
IMG_20250512_191450
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മുണ്ടക്കൈ – ചൂരൽമല 10,11,12 വാർഡുകളിലെ കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംയുക്ത കുടുംബ സംഗമം നടത്തി സംഗമത്തിൻ്റെ ഉദ്ഘാടനം കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ അഡ്വ ടി സിദ്ധീഖ് നിർവഹിച്ചു. ദുരിതബാധിതരുടെ വാടക കുടിശ്ശിക കൃത്യമായി നൽകാത്തതിനാൽ 600ൽ അധികം കുടുബങ്ങൾ ദുരിതത്തിലാണ് സർക്കാർ നിശ്ചയിച്ച വാടകയോടൊപ്പം കയ്യിൽ നിന്നും പണം കണ്ടെത്തിയാണ് വാടക നൽകിയിരുന്നത്. അതോടൊപ്പം ദുരന്തത്തിൽപ്പെട്ട് തുടർ ചികിത്സ ആവശ്യമുള്ളവർക്ക് വേണ്ടി കേവലം 5 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത് ഇതല്ലാം ഗുതരമായി പരിക്കേറ്റ നൂറുകണക്കിന് ദുരിതബാധിതരോട് കാണിക്കുന്ന കടുത്ത അനീതിയാണ്,ദുരന്തം കഴിഞ്ഞ് പത്ത് മാസം കഴിഞ്ഞിട്ടും പുനരിധിവാസ പ്രവർത്തനങ്ങൾ ഒച്ചിഴയുന്നത് പോലെയാണ് നടക്കുന്നത്. ദുരിതബാധിതരുടെ പേരിൽ കോടിക്കണക്കിന് രൂപ ദുരിതാശ്വാസ നിധിയിൽ ലഭിച്ചിട്ടും വാടക നൽകാത്തതും ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാത്തതും കടുത്ത അനീതിയാണ് അടിയന്തിര പരിഹാരം കാണണമെന്നും അല്ലാത്ത പക്ഷം പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും യോഗം മുന്നറിയിപ്പ് നൽകി. സുലൈമാൻ മുണ്ടക്കൈ അധ്യക്ഷത വഹിച്ചു. മേപ്പാടി മണ്ഡലം പ്രസിഡണ്ട് ഒ വി റോയ് മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ എൻ കെ സുകുമാരൻ, മജീദ്,അജയൻ, ജമാലുദീൻ എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *