മുഹമ്മദ് ഹാനിയെ അനുമോദിച്ച് ബദ്റുൽ ഹുദ അക്കാദമി
മേപ്പാടി: ചൂരൽമല ദുരന്തത്തിൽ സർവ്വരും നഷ്ടപ്പെട്ട് ഒറ്റപ്പെട്ടു പോയ മുഹമ്മദ് ഹാനി ഈ വർഷം എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയമാണ് നേടിയത്, പ്രതിസന്ധികളെ അതിജയിച്ച് മുന്നേറിയ മുഹമ്മദ് ഹാനിയെ പനമരം ബദ്റുൽഹുദാ അക്കാദമി ഡയറക്ടർ പി ഉസ്മാൻ മൗലവി അനുമോദിക്കുകയും മുന്നോട്ടുള്ള ഗമനത്തിന് ആവശ്യമാവുന്ന എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു
പിതൃസഹോദരിയോടൊപ്പം മുഹമ്മദ് ഹാനി താമസിക്കുന്ന മേപ്പാടിയിലെ വാടക ക്വാട്ടേഴ്സിലെത്തിയാണ് അനുമോദിച്ചത്
ഹാനീ നീ ഒറ്റക്കല്ല നിനക്ക് ഉപ്പയായും ഉമ്മയായും സഹോദരി സഹോദരൻമാരായും സമൂഹം കൂടെയുണ്ട് എന്ന വലിയ സന്ദേശമാണ് ബദ്റുൽഹുദ നൽകിയത്





Leave a Reply