സമഗ്ര ശുചീകരണവുമായി തരിയോട് ഗ്രാമപഞ്ചായത്ത്
കാവുംമന്ദം: മഴക്കാലത്തിനു മുന്നോടിയായി തരിയോട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മുഴുവന്‍ വാര്‍ഡുകളിലും സമഗ്ര ശുചീകരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം കാവുംമന്ദം ടൗണില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷനായി. നാടിന്റെ ഹരിതഭംഗി നിലനിര്‍ത്തുന്നതിനും മണ്‍സൂണ്‍ കാലത്ത് പിടിപെടാന്‍ സാധ്യതയുള്ള പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും ലക്ഷ്യമിട്ടുകൊണ്ടാണ് മുഴുവന്‍ വാര്‍ഡുകളിലുമായി മഴക്കാലപൂര്‍വ്വ ശുചീകരണ പരിപാടി വിപുലമായി സംഘടിപ്പിച്ചത്.
ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷീജ ആന്റണി, രാധ പുലിക്കോട്, വി ജി ഷിബു, അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണന്‍, ചന്ദ്രന്‍ മടത്തുവയല്‍, സൂന നവീന്‍, ബീന റോബിന്‍സണ്‍, വിജയന്‍ തോട്ടുങ്കല്‍, വത്സല നളിനാക്ഷന്‍, സിബില്‍ എഡ്വേര്‍ഡ്, കെ എന്‍ ഗോപിനാഥന്‍, ഹെഡ് ക്ലര്‍ക്ക് ബിനീഷ് വര്‍ഗീസ്, മെഡിക്കല്‍ ഓഫീസര്‍ ഡോ ദിവ്യകല, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ടി അശോകന്‍, ഷെറിന്‍ സഹല, വിവിധ സ്ഥാപന മേധാവികള്‍, ജീവനക്കാര്‍, കുടുംബശ്രീ, ഹരിതകര്‍മ്മ സേന, നിര്‍വഹണ ഉദ്യോഗസ്ഥര്‍, ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍, അംഗന്‍വാടി ജീവനക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, വ്യാപാരികള്‍, മറ്റ് തൊഴിലാളികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കാളികളായി.





Leave a Reply